---
title: "പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതിനാലാം വാർഷികം ആഘോഷിച്ചു"
english_title: "Pathiriyad Kottayam Rajas High School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136191/pathiriyad-kottayam-rajas-high-school"
published_at: "2023-08-03T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb878a10baa_Screenshot_2023-08-03-16-24-35-69_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതിനാലാം വാർഷികം ആഘോഷിച്ചു

> **Lead Summary:** **പാതിരിയാട്**: കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതിനാലാം വാർഷികം ആഘോഷിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിണറായി പോലീസ് എസ് എച്ച് ഒ ബി.എസ്.ബാവിഷ് പതാക ഉയർത്തി.

## Article Content

**പാതിരിയാട്**: കോട്ടയം രാജാസ് ഹൈസ്കൂൾ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതിനാലാം വാർഷികം ആഘോഷിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിണറായി പോലീസ് എസ് എച്ച് ഒ ബി.എസ്.ബാവിഷ് പതാക ഉയർത്തി.

പിണറായി പോലീസ് സ്റ്റേഷൻ പബ്ലിക്ക് റിലേഷൻ ഓഫീസർ വി ജിതിൻ, പി റ്റി എ പ്രസിഡന്റ് പി പി മനോജ് കുമാർ, കെ.വിനീതൻ, ഇ. പ്രവിത്ത്, കെ.സിത്താര, കെ.ജീവ, ഒ.കെ.സിന്ധു, എം.ലീന എന്നിവർ സംസാരിച്ചു.

തുടർന്ന് ഹോക്കി പ്രദർശന മത്സരവും സംഘടിപ്പിച്ചു. മത്സരത്തിൽ എസ് പി സി ടീമും സ്കൂൾ ടീമും ഏറ്റുമുട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136191/pathiriyad-kottayam-rajas-high-school)