---
title: "വനിതകൾക്കായി കൂത്തുപറമ്പ് നഗരസഭ സംരംഭകത്വം അവബോധ പരിശീലനം ആരംഭിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136198/kuthuparamba"
published_at: "2023-08-03T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb8e14e0b52_Screenshot_2023-08-03-16-50-03-26_99c04817c0de5652397fc8b56c3b3817.jpg"
keywords: []
---

# വനിതകൾക്കായി കൂത്തുപറമ്പ് നഗരസഭ സംരംഭകത്വം അവബോധ പരിശീലനം ആരംഭിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: സ്വാതന്ത്ര്യത്തിന് ആരംഭം. വനിതകൾക്കായി കൂത്തുപറമ്പ് നഗരസഭ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വം അവബോധ പരിശീലനം ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**കൂത്തുപറമ്പ**: സ്വാതന്ത്ര്യത്തിന് ആരംഭം. വനിതകൾക്കായി കൂത്തുപറമ്പ് നഗരസഭ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വം അവബോധ പരിശീലനം ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഷീ സ്റ്റാർട്ട് എന്ന പേരിൽ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർക്കായാണ് സംരംഭകത്വ അവബോധ പരിശീലനം സംഘടിപ്പിക്കുന്നത്. വികെസി ഹാളിൽ നടന്ന പരിപാടി കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയർമാൻ വി രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി രജീഷ് അധ്യക്ഷത വഹിച്ചു. ഡിഎംസി ഡോക്ടർ എം സുർജിത് ആമുഖ അവതരണം നടത്തി. ഏക്സാദ് ട്രെയിനർ ജയൻ പൂക്കോട് ഓറിയന്റേഷൻ ക്ലാസ് നയിച്ചു.

ഐഇഒ ഡി ഐ സി വിനോദ് കുമാർ സംരംഭകീമും ലോൺ സംവിധാനവും പരിചയപ്പെടുത്തി. സിഡിഎസ് ചെയർപേഴ്സൺ പി ഷൈജ സിഡിഎസ് വൈസ് ചെയർപേഴ്സൺ കെ സജിത,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136198/kuthuparamba)