---
title: "ആമസോണില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിത് മരകഷണം"
english_title: "Ordered a mobile phone on Amazon; Got a piece of wood"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136204/ordered-a-mobile-phone-on-amazon-got-a-piece-of-wood"
published_at: "2023-08-03T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb9661b6df0_Picsart_23-08-03_17-24-40-317.jpg"
keywords: []
---

# ആമസോണില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിത് മരകഷണം

> **Lead Summary:** **കേളകം**: ആമസോണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തിട്ട് മൊബൈല്‍ ഫോണിന്റെ രൂപത്തിലുളള മരക്കഷണം കിട്ടിയതായി പരാതി. മഞ്ഞളാംപുറം സ്വദേശി കണ്ണനാനിക്കല്‍ ജോമിയുടെ ഭാര്യ ജോസ്മിക്കാണ് ദുരനുഭവം ഉണ്ടായത്.

## Article Content

**കേളകം**: ആമസോണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തിട്ട് മൊബൈല്‍ ഫോണിന്റെ രൂപത്തിലുളള മരക്കഷണം കിട്ടിയതായി പരാതി. മഞ്ഞളാംപുറം സ്വദേശി കണ്ണനാനിക്കല്‍ ജോമിയുടെ ഭാര്യ ജോസ്മിക്കാണ് ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ മാസമാണ് 7299 രൂപ വിലയുളള മൊബൈല്‍ ഫോണ്‍ ആമസോണില്‍ നിന്ന് ബുക്ക് ചെയ്തത്. മുരിങ്ങോടിയിലുളള കൊറിയര്‍ സര്‍വീസാണ് കൊറിയര്‍ എത്തിച്ചു നല്‍കി പണം കൈപ്പറ്റിയത്.

മരക്കഷണമാണ് കിട്ടയത് എന്ന് അറിഞ്ഞ ഉടന്‍ തന്നെ ഡെലിവറി ബോയ്‌യെ വിളിച്ച് പരാതി പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനകം തിരികെ എടുക്കാമെന്ന് ഡെലിവറി ബോയ് പറഞ്ഞെങ്കിലും തിരികെ കൊണ്ടുപോയില്ലെന്ന് ജോസ്മി പറഞ്ഞു.

മുരിങ്ങോടിയിലെ കൊറിയര്‍ ഏജന്‍സിയിലും ആമസോണ്‍ കസ്റ്റമര്‍ കെയറിലും പരാതി പറഞ്ഞിരുന്നു. എന്നാല്‍ പ്രോഡക്ട് കൈപ്പറ്റിയതിനാല്‍ പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്ന് ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ നിന്ന് അറിയിച്ചതായി ജോസ്മി പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136204/ordered-a-mobile-phone-on-amazon-got-a-piece-of-wood)