---
title: "വന്ദേ ഭാരതിൽ കേരള തനിമയുള്ള ഭക്ഷണം വേണം; ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി"
english_title: "Vandhebharath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136206/vandhebharath"
published_at: "2023-08-03T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb9902da439_Screenshot_20230803-173451.png"
keywords: []
---

# വന്ദേ ഭാരതിൽ കേരള തനിമയുള്ള ഭക്ഷണം വേണം; ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി

> **Lead Summary:** **ദില്ലി**: കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരള തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനിലും വടക്കേ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ മാത്രം വിതരണം ചെയ്യുന്ന സാഹചര്യമാണ്.

## Article Content

**ദില്ലി**: കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ കേരള തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. കേരളത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനിലും വടക്കേ ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ മാത്രം വിതരണം ചെയ്യുന്ന സാഹചര്യമാണ്.

ഇതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർത്തിയ സാഹചര്യത്തിൽ കേരള തനിമയുള്ള ഭക്ഷണ വിഭവങ്ങൾ ട്രെയിനിൽ വിതരണം ചെയ്യാൻ ശ്രദ്ധ വേണമെന്നുമാണ് എംപി കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തിൽ  ടിഎൻ പ്രതാപൻ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136206/vandhebharath)