---
title: "പിണങ്ങോട് ടൗണിനെ ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്തണം:ഗ്രാമ സഭ പ്രമേയം പാസാക്കി"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136209/wayanad"
published_at: "2023-08-03T17:54:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb9ca026c06_IMG-20230803-WA0041.jpg"
keywords: []
---

# പിണങ്ങോട് ടൗണിനെ ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്തണം:ഗ്രാമ സഭ പ്രമേയം പാസാക്കി

> **Lead Summary:** **പിണങ്ങോട്:**വയനാട്ടിലെ ആദ്യകാല വ്യാപാര പ്രാതപം ഉള്ളതും ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് സാധ്യത ഉള്ളതുമായ പിണങ്ങോട് അങ്ങാടി ഏതെങ്കിലും ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കണമെന്ന് പ്രദേശം ഉൾപ്പെടുന്ന വെങ്ങപ്പള്ളി പഞ്ചായത്ത് എം എഛ് നഗർ വർഡ് ഗ്രാമ സഭ ആവശ്യപ്പെട്ടു.

## Article Content

**പിണങ്ങോട്:**വയനാട്ടിലെ ആദ്യകാല വ്യാപാര പ്രാതപം ഉള്ളതും ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് സാധ്യത ഉള്ളതുമായ പിണങ്ങോട് അങ്ങാടി ഏതെങ്കിലും ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കണമെന്ന് പ്രദേശം ഉൾപ്പെടുന്ന വെങ്ങപ്പള്ളി പഞ്ചായത്ത് എം എഛ് നഗർ വർഡ് ഗ്രാമ സഭ ആവശ്യപ്പെട്ടു.

പ്രകൃതിദത്ത അതിരുകൾ നിർണയിച്ചു വാർഡ് വിഭജിക്കിന്നതിനു പകരം മനുഷ്യ നിർമിത റോഡുകളും ഇടവഴികളും ഉപയോഗിച്ച് ആശാസ്ത്രിയമായി അതിരുകൾ നിർണയിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നു ഗ്രാമ സഭ വിലയിരുത്തി.

അങ്ങാടിയിയുടെ ഇരു ഭാഗവും രണ്ട് പഞ്ചായത്തിൽ ആയതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രമോ പൊതു ശൗച്യാലയമോ ഹെമാ സ്റ്റ് ലൈറ്റോ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഈ അടുത്ത് വെങ്ങപ്പള്ളി പഞ്ചായത്ത് മുൻ കയ്യെടുത്താണ് ഓട്ടോറിക്ഷകൾക്ക് താത്കാലികമായെങ്കിലും സ്റ്റാൻഡ് അനുവദിച്ചത്. പിണങ്ങോട് ടൗണിനോട് ചേർന്നു നിൽക്കുന്ന വീട്ടുകാർ പോലും നികുതി ഉൾപ്പെടെ അടക്കാൻ കിലോമീറ്ററുകൾ അപ്പുറമുള്ള പോഴുതന പഞ്ചായത്തിനെ ആശ്ര യി ക്കുന്നത് വളരെ പ്രയാസകരമാണ്.

വരാനിരിക്കുന്ന അതിർത്തി പുനർ നിർണായത്തിൽ ഉൾപ്പെടുത്തി പിണങ്ങോട് ടൗണിനെ വെങ്ങപള്ളി പഞ്ചായത്തിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം തമീം യൂ പി അവതാരകനും യാസർ അറഫാത്ത് അനുവാദകനുമായ പ്രമേയം പഞ്ചായത്ത് ഭരണ സമിതിയിൽ അവതരിപ്പിച്ചു സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് വെങ്ങാപള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം നാസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136209/wayanad)