---
title: "ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സെസസ് വകുപ്പ്  പരിശോധന ശക്തമാക്കും."
english_title: "In connection with Onam celebrations, the Excesses Department will intensify the inspection to prevent possible crimes in the Abkari area. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136220/in-connection-with-onam-celebrations-the-excesses-department-will-intensify-the-inspection-to-prevent-possible-crimes-in-the-abkari-area"
published_at: "2023-08-03T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cba936223c9_sdafsdg.jpg"
keywords: []
---

# ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സെസസ് വകുപ്പ്  പരിശോധന ശക്തമാക്കും.

> **Lead Summary:** **കല്‍പ്പറ്റ: **ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസ്, ഫോറസ്റ്റ്, റവന്യൂ, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും.

## Article Content

**കല്‍പ്പറ്റ: **ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസ്, ഫോറസ്റ്റ്, റവന്യൂ, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും.

വാഹന പരിശോധന, ചെക്ക്‌പോസ്റ്റ് പരിശോധന, റോഡ് പട്രോളിംഗ് തുടങ്ങിയവ ശക്തമാക്കും. വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കളളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവും തുടങ്ങും.

ഇതിന്റെ ഭാഗമായി ജില്ലാ എക്‌സൈസ് ഡിവിഷന്‍ കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936 288215 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലേക്കോ അറിയിക്കാം.

എക്സൈസ് റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കല്‍പ്പറ്റ - 04936 208230, 202219, മാനന്തവാടി - 04935 244923, 240012 , ബത്തേരി - 04936 227227, 248190, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി -04936 246180.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136220/in-connection-with-onam-celebrations-the-excesses-department-will-intensify-the-inspection-to-prevent-possible-crimes-in-the-abkari-area)