---
title: "ഓണം ഖാദി മേള ആരംഭിച്ചു."
english_title: "Onam Khadi Mela has started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136264/onam-khadi-mela-has-started"
published_at: "2023-08-03T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbd670b3188_fjhgmjbkj.jpg"
keywords: []
---

# ഓണം ഖാദി മേള ആരംഭിച്ചു.

> **Lead Summary:** **കൽപ്പറ്റ: **കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു .എസ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കൽപ്പറ്റ: **കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയം തൊടി മുജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു .എസ് അദ്ധ്യക്ഷത വഹിച്ചു.

തദവസരത്തിൽ ഖാദി തൊഴിലാളികളുടെ കുട്ടികൾ എസ്.എസ്.എൽ.സി. , +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ഖാദി ബോർഡ് ഡയറക്ടർ ഗിരീഷ് കുമാർ കെ.വി ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു.

ഖാദി ബോർഡ് ജില്ലാ പ്രോജക്ട് ഓഫീസർ പി.സുഭാഷ് സ്വാഗതം പറഞ്ഞു. ഹാരിസ് .വി, ഗിരീഷ് കൽപ്പറ്റ, ടി.എം. സുബീഷ് , വി.ദിനേശ് കുമാർ, എ.കെ. രാജേഷ്, ഷാജി കെ.ടി, കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേളയിൽ ഖാദി മനില ഷർട്ടിംഗ്, മസ്ലിൻ ഷർട്ടിംഗ്, കുപ്പടം മുണ്ടുകൾ, കാവി മുണ്ടുകൾ, ബെഡ് ഷീറ്റ്, സിൽക്ക് സാരികൾ കോട്ടൺ സാരികൾ, റെഡിമേഡ് ഷർട്ടുകൾ, ഉന്ന കിടക്കകൾ , തലയിണകൾ, വിവിധ തരംഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ലഭ്യമാണ്.

ഓരോ ആയിരം രൂപ പർച്ചേയ്സിനും ഒരു സമ്മാന കൂപ്പണും ലഭ്യമാണ് ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ടിക് കാർ, രണ്ടാം സമ്മാനം ഒല ഇലക്ടിക് സ്കൂട്ടർ, മൂന്നാം സമ്മാനം ജില്ലകൾ തോറും ഒരു പവൻ സ്വർണം കൂടാതെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിൽ വിജയിക്ക് അയ്യായിരം രൂപയുടെ ഗിഫ്റ്റ് Voucher ഉം ലഭിക്കും. സർക്കാർ ഖാദി വസ്ത്രങ്ങൾക്ക് 30% ഗവ. റിബേറ്റും പ്രഖ്യാപിച്ചിടുണ്ട്. സർക്കാർ / അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർക്ക് 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. മേള ആഗസ്റ്റ് 28 വരെ നീണ്ട് നിൽക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136264/onam-khadi-mela-has-started)