---
title: "ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി."
english_title: "The couple was found hanged. #dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136271/the-couple-was-found-hanged-dead"
published_at: "2023-08-03T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbdb38c2247_xgfhfgjvhj.jpg"
keywords: []
---

# ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

> **Lead Summary:** **നിരവില്‍പ്പുഴ: ** തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ , തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത എന്നിവരെയാണ് കീച്ചേരി കോളനിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിനീത രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

## Article Content

**നിരവില്‍പ്പുഴ: ** തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ , തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത എന്നിവരെയാണ് കീച്ചേരി കോളനിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിനീത രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഇവർ പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ആരെയും അറിയിക്കാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയത്. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മണിക്കുട്ടന്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസ് പ്രതിയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136271/the-couple-was-found-hanged-dead)