---
title: "#Kozhikod | സര്‍ക്കാര്‍ ലോട്ടറി ഉപയോഗിച്ച് ഒറ്റ നമ്പര്‍ ചൂതാട്ടം: യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136301/arrested"
published_at: "2023-08-04T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc456525e81_Screenshot_20230804-055212_Facebook.jpg"
keywords: []
---

# #Kozhikod | സര്‍ക്കാര്‍ ലോട്ടറി ഉപയോഗിച്ച് ഒറ്റ നമ്പര്‍ ചൂതാട്ടം: യുവാവ് അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്**: മുക്കത്ത് ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍. കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കം ആലിന്‍ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയില്‍ സര്‍ക്കാരിന്റെ ലോട്ടറിയുടെ അവസാന അക്കങ്ങള്‍ വച്ചാണ് സരുണ്‍ ചൂതാട്ടം നടത്തിയത്.

## Article Content

**കോഴിക്കോട്**: മുക്കത്ത് ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍. കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കം ആലിന്‍ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയില്‍ സര്‍ക്കാരിന്റെ ലോട്ടറിയുടെ അവസാന അക്കങ്ങള്‍ വച്ചാണ് സരുണ്‍ ചൂതാട്ടം നടത്തിയത്.

ഇയാളില്‍ നിന്നും 6050 രൂപയും മൊബൈല്‍ ഫോണും ഒറ്റ നമ്പര്‍ ലോട്ടറിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.  മുക്കം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ടി.ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജദീര്‍ ചേനമംഗലൂര്‍, അനീസ് കെ എം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136301/arrested)