---
title: "പ്രകോപനങ്ങൾക്കെതിരെ ജനാധിപത്യ സമര പ്രതിരോധം തീർക്കുക - മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി "
english_title: "#Muslim Coordination #Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136307/muslim-coordination-committee"
published_at: "2023-08-04T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc4ea99dc0c_Picsart_23-08-04_06-34-09-306.jpg"
keywords: []
---

# പ്രകോപനങ്ങൾക്കെതിരെ ജനാധിപത്യ സമര പ്രതിരോധം തീർക്കുക - മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി 

> **Lead Summary:** **കണ്ണൂർ**: നിയമവാഴ്ചയെയും സ്നേഹ സഹവർത്തിത്വത്തെയും തകർത്ത് വിദ്വേഷ രാഷ്ട്രീയം വളർത്തി കൊണ്ടുവരുന്ന സംഘ്പരിവാർ തീവ്രവാദ പ്രവർത്തനത്തെ ജനാധിപത്യ സമര പ്രതിരോധം തീർത്ത് കൊണ്ട് നേരിടണമെന്ന് മുസ്‌ലിം കോ ഓഡിനേഷൻ ജില്ലാ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.

## Article Content

**കണ്ണൂർ**: നിയമവാഴ്ചയെയും സ്നേഹ സഹവർത്തിത്വത്തെയും തകർത്ത് വിദ്വേഷ രാഷ്ട്രീയം വളർത്തി കൊണ്ടുവരുന്ന സംഘ്പരിവാർ തീവ്രവാദ പ്രവർത്തനത്തെ ജനാധിപത്യ സമര പ്രതിരോധം തീർത്ത് കൊണ്ട് നേരിടണമെന്ന് മുസ്‌ലിം കോ ഓഡിനേഷൻ ജില്ലാ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.

പൗരത്വ സമര കാലത്തിലെ ജനകീയ കൂട്ടായ്മകളെ പുന:സംഘടിപ്പിച്ച് സൗഹൃദാന്തരീക്ഷം ഊട്ടി വളർത്തേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഭരണകൂടങ്ങൾ വ്യവസ്ഥാപിത അക്രമങ്ങൾക്ക് മുന്നിൽ മാപ്പ് സാക്ഷിയാവുന്ന അനുഭവമാണ് മണിപ്പൂരിലെയും, ഹരിയാനയിലെയും കുരുതികൾ മുതൽ മുംബെ -തീവണ്ടി വെടിവെപ്പ് കൊലപാതകങ്ങൾ വരെയുള്ള സമകാലിക അനുഭവങ്ങൾ നൽകുന്ന പാഠം.

തങ്ങളുടെതല്ലാത്ത ഒരു സംസ്കാരവും ഇവിടെ പൊറുപ്പിക്കില്ലെന്ന സംഘ് പരിവാർ നിലപാട് ഏക സിവിൽ കോഡ് ഭീഷണി മുഴക്കി ഭരണ ഭീകരവാദമാക്കാനുള്ള ശ്രമത്തിനെതിരെ വ്യാപകമായ പ്രചാരണം നടത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു.  ജില്ല പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീംചേലേരി അദ്ധ്യക്ഷത വഹിച്ചു.

> "ഏക സിവിൽ കോഡ് - ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ" എന്ന വിഷയത്തിൽ ആഗസ്റ്റ് 14 ന് കണ്ണൂരിൽ സെമിനാർ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. കെ ടി. സഹദുള്ള സ്വാഗതം പറഞ്ഞു. മഹമൂദ് കടവത്തൂർ, മാണിയൂർ അബ്ദുറഹിമാൻ ഫൈസി, എ.കെ.അബ്ദുൽ ബാഖി, കെ.മുഹമ്മദ് ശരീഫ് ബാഖവി ( സമസ്ത ), കെ. നിസാമുദ്ദീൻ, പി.കെ.ഖാലിദ്, എ.അബ്ദുൽ സത്താർ (കെ.എൻ.എം ), സി.കെ.അബ്ദുൽ ജബ്ബാർ, കെ.എം മഖ്ബൂൽ (ജമാഅത്തെ ഇസ്ലാമി), നിസാർ അതിരകം, റസാഖ് മാണിയൂർ (കേരള മുസ്ലിം ജമാഅത്ത് ), സി.സി. ഷക്കീർ ഫാറൂക്കി, ഡോ.അബ്ദുൽ ജലീൽ ഒതായി (കെ.എൻ.എം മർക്കസുദഹ് വ), പി.സിറാജുദ്ദീൻ, എം.പി.സാബിർ (വിസ്ഡം), എം.അഹമ്മദ്, കെ.പി.നൗഷാദ് ഹാജി (എം.ഇ.എസ്), വി.മുനീർ, കെ.പി.മുഹമ്മദ് അഷ്റഫ് (എം.എസ്.എസ്.) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136307/muslim-coordination-committee)