---
title: "ചെറുകിട വ്യവസായ അസോസിയേഷൻ വയനാട് ജില്ലാ ജനറൽ ബോഡിയും ഡിജിറ്റൽ മാർക്കറ്റിങ്ങ് ക്ലാസ്സും സംഘടിപ്പിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136357/wayanad"
published_at: "2023-08-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc93ce5afe4_IMG-20230804-WA0075.jpg"
keywords: []
---

# ചെറുകിട വ്യവസായ അസോസിയേഷൻ വയനാട് ജില്ലാ ജനറൽ ബോഡിയും ഡിജിറ്റൽ മാർക്കറ്റിങ്ങ് ക്ലാസ്സും സംഘടിപ്പിച്ചു

> **Lead Summary:** **കൽപ്പറ്റ**: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ വയനാട് ജില്ലാ ജനറൽ ബോഡിയും ഡിജിറ്റൽ മാർക്കറ്റിങ്ങ് ക്ലാസ്സും ഇൻൻ്റെൺസിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടിയും, വിവിധ ബാങ്കുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ലോൺ മേളയും കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**: കേരളാ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ വയനാട് ജില്ലാ ജനറൽ ബോഡിയും ഡിജിറ്റൽ മാർക്കറ്റിങ്ങ് ക്ലാസ്സും ഇൻൻ്റെൺസിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മുഖാമുഖം പരിപാടിയും, വിവിധ ബാങ്കുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ലോൺ മേളയും കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തിൽ വെച്ച് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ. നിസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലൂസിയാമ്മ സാമുവേൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഡ് ബാങ്ക് മാനേജർ ബാങ്കിങ്ങ് സംബന്ധിച്ചും പ്രവീൺ കാൽവിൻ ഡിജിറ്റൽ മാർക്കറ്റിങ്ങിനെ ക്കുറിച്ച് ക്ലാസ്സുകൾ നയിച്ചു. ലോൺ മേളയിൽ 12 കോടി 85 ലക്ഷം രൂപയുടെ വ്യാവസായിക ലോണിന് പ്രാഥമിക അനുമതി നൽകി.

സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി സുനി ൽ നാഥ്, ജോ. സെക്രട്ടറി ജോർജ്ജ് മുണ്ടക്കൽ, തോമസ് വർഗ്ഗീസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി. ഉമ്മർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട്ടി.ഡി ജൈനൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി മാത്യു തോമസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ 2022-23 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു ജില്ലാ ജോയിൻ്റ് സെക്രട്ടറി സി.പി. പൗലോസ് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136357/wayanad)