---
title: "#iritty | പ്രതിഷേധ പ്രകടനം നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136359/iritty"
published_at: "2023-08-04T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc9590593aa_Picsart_23-08-04_11-36-42-849.jpg"
keywords: []
---

# #iritty | പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ഇരിട്ടി** : വര്‍ഗ്ഗീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹജ്വാല എന്ന പേരില്‍ ദീപം തെളിയിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**ഇരിട്ടി** : വര്‍ഗ്ഗീയ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹജ്വാല എന്ന പേരില്‍ ദീപം തെളിയിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

ഇന്നലെ വൈകിട്ട് ഇരിട്ടിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് ആം ആദ്മി പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കാളികളായി. പീപ്പിള്‍ മൂവ്‌മെന്റ് ഫോര്‍ പീസ് സംഘടനയുടെ ചെയര്‍മാന്‍ ഡോ.ഫാ.സ്‌കറിയ കല്ലൂര്‍ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഡോ.ഫാ.സ്‌കറിയ കല്ലൂര്‍, ആന്റി കറപ്ഷന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ ജന.അബ്ദുള്‍ മുത്തലിബ് അബ്ദുള്ള, ആം ആദ്മി പാർട്ടി സ്റ്റേറ്റ് പ്രസിഡന്റ്  ജിതിന്‍ സദാനന്ദന്‍, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ദിലീപ് മുടപ്പിലാശ്ശേരി, മണ്ഡലം ഭാരവാഹികള്‍ സിബി തുരുത്തിപ്പള്ളില്‍, ഷാജി തെക്കേമുറി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സ്റ്റീഫന്‍ ടി.ടി തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു വര്‍ഗ്ഗീയ കലാപമായി ഉരുത്തിരിയുന്നതിനു മുന്‍പുതന്നെ പരിഹാരം കണ്ടെത്തി ഒഴിവാക്കാമായിരുന്ന പ്രശ്‌നത്തില്‍ ഇനിയും പരിഹാരം കണ്ടെത്താനാവാത്ത  ഭരണ സംവിധാനങ്ങളെ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136359/iritty)