---
title: "#thundi | തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 'കൗമാര ശ്രേയസ് ' ക്ലാസ്സ്‌  നടന്നു. "
english_title: "Thundi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136364/thundi"
published_at: "2023-08-04T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cc996c2e200_Picsart_23-08-04_11-53-13-570.jpg"
keywords: []
---

# #thundi | തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 'കൗമാര ശ്രേയസ് ' ക്ലാസ്സ്‌  നടന്നു. 

> **Lead Summary:** **പേരാവൂർ**: തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ കൗമാര കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയായ 'കൗമാര ശ്രേയസ്' സ്കൂൾ മാനേജർ റവ.ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. സിസ്റ്റർ ആലീസ് കുര്യൻ, സനിജോ ജോർജ്, ഷൈൻ എം ജോസഫ് എന്നിവർ സംസാരിച്ചു.

## Article Content

**പേരാവൂർ**: തുണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ കൗമാര കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയായ 'കൗമാര ശ്രേയസ്' സ്കൂൾ മാനേജർ റവ.ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി. സിസ്റ്റർ ആലീസ് കുര്യൻ, സനിജോ ജോർജ്, ഷൈൻ എം ജോസഫ് എന്നിവർ സംസാരിച്ചു.

ഇരിട്ടി ഹൃദയാരം മാനസിക പഠനകേന്ദ്രം ഡയറക്ടറും മുൻ അധ്യാപികയും മന:ശാസ്ത്രജ്ഞയുമായ സിസ്റ്റർ റിൻസി അഗസ്റ്റിൻ  കുട്ടികൾക്ക് ക്ലാസ്സടുത്തു. പരിപാടിക്ക് അധ്യാപകരായ എബിൻ ബേബി, നീനു ജോസഫ്, ഡയാന ജോസ്, സിസ്റ്റർ ജിൻസി ഇഗ്നേഷ്യർ തുടങ്ങിയവർ നേതൃത്വം നൽകി.

സ്കൂളിലെ ഏഴാം ക്ലാസ്സിലെ ഇരുന്നൂറോളം കുട്ടികൾക്കാണ് കൗമാരകാലത്തിന്റെ സവിശേഷതകളെ തിരിച്ചറിയുന്നതിനായി ക്ലാസ് നടത്തിയത്. 'അതിജീവിക്കുക ... നേരിന്റെ നേതാവാകുക' എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136364/thundi)