തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല;മന്ത്രി സജി ചെറിയാൻ

തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല;മന്ത്രി സജി ചെറിയാൻ
Nov 30, 2021 03:27 PM | By Niranjana

തിരുവനന്തപുരം : ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

തീയറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തീയറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് അംഗീകരിക്കാനാവില്ലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞത്. കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ.

അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തീയറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്. ഒമിക്രോൺ ഭീഷണി സർക്കാർ ഗൗരവത്തോടെ കാണുന്നു കൂടാതെ എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

full seats in theaters is not currently considered

Next TV

Related Stories
പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

Apr 24, 2024 01:28 AM

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ

പ്രവാസികൾക്ക് റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ്...

Read More >>
സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

Apr 24, 2024 01:14 AM

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ കടുക്കും

സേനകൾ ജില്ലയിൽ എത്തി; ജില്ലയിൽ സുരക്ഷ...

Read More >>
റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

Apr 24, 2024 01:11 AM

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല കൂളറുകൾ

റെയിൽവേ സ്‌റ്റേഷനുകളിൽ കൂടുതൽ ശുദ്ധജല...

Read More >>
ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

Apr 24, 2024 01:09 AM

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ ഉള്ളവർക്കും

ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തിൽ...

Read More >>
മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 24, 2024 01:05 AM

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

മട്ടന്നൂരിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി Iritty Samachar-April 23, 2024   മട്ടന്നൂർ കോളാരിയിൽ ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ...

Read More >>
യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

Apr 23, 2024 10:24 PM

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ...

Read More >>
News Roundup