---
title: "#Peravoor | ജാതിപേരു വിളിച്ച് അധിക്ഷേപം: പേരാവൂർ  തെറ്റുവഴിയിൽ മൂന്നു പേർ അറസ്റ്റിൽ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136395/peravoor"
published_at: "2023-08-04T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccad927f7fe_Handcuff-1593445136.jpg"
keywords: []
---

# #Peravoor | ജാതിപേരു വിളിച്ച് അധിക്ഷേപം: പേരാവൂർ  തെറ്റുവഴിയിൽ മൂന്നു പേർ അറസ്റ്റിൽ

> **Lead Summary:** **പേരാവൂർ**: തെറ്റുവഴിയിലെ കരോത്ത് കോളനിയിലേക്കുളള വഴി അടയ്ക്കുകയും ചോദ്യം ചെയ്തവരെ മർദ്ദിക്കുകയും ജാതിപേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേരെ പേരാവൂർ പൊലിസ് അറസ്റ്റു ചെയ്തു.

## Article Content

**പേരാവൂർ**: തെറ്റുവഴിയിലെ കരോത്ത് കോളനിയിലേക്കുളള വഴി അടയ്ക്കുകയും ചോദ്യം ചെയ്തവരെ മർദ്ദിക്കുകയും ജാതിപേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ മൂന്നു പേരെ പേരാവൂർ പൊലിസ് അറസ്റ്റു ചെയ്തു.

തെറ്റുവഴി കരിഞ്ചോത്ത് സ്വദേശികളായ സജീവൻ, രമേശൻ, ശ്രീജിത്ത് എന്നിവരെയാണ് ഇരിട്ടി ഡി.വൈ. എസ്.പിയുടെ നിർദ്ദേശപ്രകാരം പേരാവൂർ ഇൻസ്പെക്ടർ എം. എൻ. ബിജോയ് അറസ്റ്റു ചെയ്തത്. തലശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136395/peravoor)