---
title: "ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി"
english_title: "Disha Darshan Award Ceremony irikkur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13641/disha-darshan-award-ceremony-irikkur"
published_at: "2021-11-30T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5f8dc1a9c7_PicsArt_11-30-03.40.56.jpg"
keywords: []
---

# ഇരിക്കൂറിൽ ദിശാ ദർശൻ അവാർഡ് വിതരണം നടത്തി

> **Lead Summary:**  ശ്രീകണ്ഠാപുരം: ഇരിക്കൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശൻ മെറിറ്റ് അവാർഡ് വിതരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം മടമ്പം മേരിലാന്റ് ഹൈസ്കൂളിൽ നടന്നു.

## Article Content

 ശ്രീകണ്ഠാപുരം: ഇരിക്കൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശൻ മെറിറ്റ് അവാർഡ് വിതരണത്തിന്റെ മണ്ഡലം തല ഉദ്ഘാടനം മടമ്പം മേരിലാന്റ് ഹൈസ്കൂളിൽ നടന്നു.

ആദ്യഘട്ടത്തിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി,ഇരിക്കൂർ പഞ്ചായത്ത് പരിധികളിൽ ഉൾപ്പെടുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് ആദരിച്ചത് . കെ സുധാകരൻ എം പി ഉദ്‌ഘാടനം ചെയ്തു. സജീവ് ജോസഫ് എം എൽ എ ,കളക്ടർ എസ് ചന്ദ്രശേഖർ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർത്ഥികളെയും, അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ വിജയികളായ അധ്യാപകരെയും ദിശാ ദർശൻ സംഘടിപ്പിച്ച മറ്റ് മത്സരങ്ങളിൽ വിജയികളായവരെയും ആദരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13641/disha-darshan-award-ceremony-irikkur)