---
title: "#kolakkad | അമ്മ നൽകിയ വായ്പ തിരിച്ചടച്ചില്ല: വീട്ടുപടിക്കൽ മകളുടെ പ്രതിഷേധം "
english_title: "Mother's loan not repaid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136434/mothers-loan-not-repaid"
published_at: "2023-08-04T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccc9927f12b_Screenshot_2023-08-04-15-17-15-38_7352322957d4404136654ef4adb64504.jpg"
keywords: []
---

# #kolakkad | അമ്മ നൽകിയ വായ്പ തിരിച്ചടച്ചില്ല: വീട്ടുപടിക്കൽ മകളുടെ പ്രതിഷേധം 

> **Lead Summary:** **കൊളക്കാട്**: വായ്‌പ നൽകിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതി വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊളക്കാട് സ്വദേശിനി കുഴിക്കാട്ട് സുവർണയാണ് കൊളക്കാടിലെ നരിമറ്റത്തിൽ ബിനോയിയുടെ വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

## Article Content

**കൊളക്കാട്**: വായ്‌പ നൽകിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതി വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊളക്കാട് സ്വദേശിനി കുഴിക്കാട്ട് സുവർണയാണ് കൊളക്കാടിലെ നരിമറ്റത്തിൽ ബിനോയിയുടെ വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

വർഷങ്ങൾക്ക് മുമ്പ് വായ്‌പ നൽകിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതി വീടിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. കൊളക്കാട് സ്വദേശിനി കുഴിക്കാട്ട് മിനിയായിരുന്നു കൊളക്കാടിലെ നരിമറ്റത്തിൽ ബിനോയിക്ക് 2 ലക്ഷത്തോളം രൂപ മറ്റൊരാളുടെ പക്കൽ നിന്ന് വാങ്ങി നൽകിയത്.

ഇതിൽ ഇനിയും ഒരു ലക്ഷത്തി 21 ആയിരം രൂപ തിരിച്ച് നൽകാനുണ്ടെന്നും പറഞ്ഞ അവധിയെല്ലാം കഴിഞ്ഞെന്നും പണം തിരികെ നൽകാൻ ബിനോയ് തയാറാകത്തതിനെ തുടർന്നാണ് മിനിയുടെ മകൾ സുവർണ ബിനോയിയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചത്.

എന്നാൽ വായ്പ വാങ്ങിയ പണത്തിന് പലിശ ഉൾപ്പെടെ നൽകുന്നുണ്ടെന്നായിരുന്നു ബിനോയിയുടെ പ്രതികരണം എത്രയും വേഗം പണം തിരിച്ചു നൽകിയില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെ നടത്താനുളള ഒരുക്കത്തിലാണ് സുവർണയും കുടുംബവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136434/mothers-loan-not-repaid)