---
title: "ബംഗാള്‍ ഉള്‍കടലില്‍ ‘ജവാദ്’ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത"
english_title: "Hurricane Jawad is likely to form in the Bay of Bengal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13648/hurricane-jawad-is-likely-to-form-in-the-bay-of-bengal"
published_at: "2021-11-30T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5ff70d3485_images - 2021-11-30T160934.875.jpeg"
keywords: []
---

# ബംഗാള്‍ ഉള്‍കടലില്‍ ‘ജവാദ്’ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത

> **Lead Summary:** ന്യൂഡൽഹി : ബംഗാള്‍ ഉള്‍കടലില്‍ ‘ജവാദ്’ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. ആന്റമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

## Article Content

ന്യൂഡൽഹി : ബംഗാള്‍ ഉള്‍കടലില്‍ ‘ജവാദ്’ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത. ആന്റമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ 3 ഓടെ മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും.

ജവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം  ഉണ്ടാകില്ല എന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യ നി‍ര്‍ദേശിച്ച നാമങ്ങളുടെ പട്ടികയില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13648/hurricane-jawad-is-likely-to-form-in-the-bay-of-bengal)