---
title: "രാഷ്ട്രീയ ഭേദമന്യേ വയനാട് വിധിയെ സ്വാഗതം ചെയ്തു. "
english_title: "Politically, Wayanad welcomed the verdict #rahulghandi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136543/politically-wayanad-welcomed-the-verdict-rahulghandi"
published_at: "2023-08-04T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd28ef52049_dfsgvfbgxf.jpg"
keywords: []
---

# രാഷ്ട്രീയ ഭേദമന്യേ വയനാട് വിധിയെ സ്വാഗതം ചെയ്തു. 

> **Lead Summary:** രാഷ്ട്രീയ ഭേദമന്യേ വയനാട് വിധിയെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്യും പ്രകടനം നടത്തിയും ആഘോഷ തിമിർപ്പിലായിരുന്നു ഇന്ന് വയനാട് അഞ്ച് മാസമായി വയനാട്ടിലെ വോട്ടർമാരിലും പ്രത്യേകിച്ച യു.ഡി.എഫ്.പ്രവർത്തകരിലുമുണ്ടായ നിരാശയുടെയും ആശങ്കയുടെയും ദിനങ്ങൾക്ക് വിട നൽകി സന്തോഷത്തിൻ്റെ വെള്ളിയാഴ്ചയായിരുന്നു ഇന്ന്.

## Article Content

രാഷ്ട്രീയ ഭേദമന്യേ വയനാട് വിധിയെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്യും പ്രകടനം നടത്തിയും ആഘോഷ തിമിർപ്പിലായിരുന്നു ഇന്ന് വയനാട് അഞ്ച് മാസമായി വയനാട്ടിലെ വോട്ടർമാരിലും പ്രത്യേകിച്ച യു.ഡി.എഫ്.പ്രവർത്തകരിലുമുണ്ടായ നിരാശയുടെയും ആശങ്കയുടെയും ദിനങ്ങൾക്ക് വിട നൽകി സന്തോഷത്തിൻ്റെ വെള്ളിയാഴ്ചയായിരുന്നു ഇന്ന്.

കോടതി വിധി വന്നയുടൻ ഡിസിസി ഓഫീസിലും രാഹുൽഗാന്ധിയുടെ എം.പി.ഓഫീസിലും പിന്നെ നഗരത്തിലും ലഡു വിതരണം. സുപ്രീം കോടതിയുടെ സ്റ്റേ വാർത്ത പ്രചരിച്ചതോടെ യു.ഡി.എഫ്. പ്രവർത്തകർ നഗരത്തിലേക്കെത്തി.

വൈകുന്നേരത്തോടെ പിണങ്ങോട് റോഡിൽ നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാൻഡിലേക്കും അവിടെ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്കും രാഹുൽ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രകടനം. രാഷ്ട്രീയ വിശദീകരണവുമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് നേതാക്കളുടെ പ്രസംഗം. ജനാധിപത്യത്തിൻ്റെ വിജയം നാടെങ്ങും ആഘോഷിക്കുന്ന കാഴ്ചയാണ് എവിടെയും കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136543/politically-wayanad-welcomed-the-verdict-rahulghandi)