---
title: "#kollam | കുത്തിവെപ്പ് എടുത്തതിന് പിന്നാലെ  ദേഹാസ്വാസ്ത്യം: 11 പേർ ആശുപത്രിയിൽ "
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136573/kollam"
published_at: "2023-08-05T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd975edb782_Screenshot_20230805-055653_Facebook.jpg"
keywords: []
---

# #kollam | കുത്തിവെപ്പ് എടുത്തതിന് പിന്നാലെ  ദേഹാസ്വാസ്ത്യം: 11 പേർ ആശുപത്രിയിൽ 

> **Lead Summary:** **കൊല്ലം**: പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്ക് ശാരീരിക അസ്വസ്ഥത. ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

## Article Content

**കൊല്ലം**: പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് എടുത്തതിന് പിന്നാലെ 11 രോഗികൾക്ക് ശാരീരിക അസ്വസ്ഥത. ഇവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ പുനലൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

രാത്രി ഒമ്പത് മണിയോടെയാണ് രോഗികൾക്ക് ദേഹാസ്വാസ്ത്യമുണ്ടായത്. വിറയലും ശരീരം തളരളുന്നത് പോലെയും തോന്നിയതോടെ എല്ലാവരെയും ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് കുട്ടികളെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136573/kollam)