---
title: "#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136578/accident"
published_at: "2023-08-05T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cda61f751ad_rYViaGLcTaLtLHm3ENAmLKpyV4ZLkbqhTBFUDs88.jpg"
keywords: []
---

# #accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം 

> **Lead Summary:** **തൃശൂർ** : തൃശൂർ ചാലക്കുടിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 യുവാക്കൾ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുൽ മോഹൻ ( സനൽ സോജൻ എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം .

## Article Content

**തൃശൂർ** : തൃശൂർ ചാലക്കുടിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 2 യുവാക്കൾ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുൽ മോഹൻ ( സനൽ സോജൻ എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം .

തലയ്ക്ക് അടക്കം ഗുരുതര പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അമിതിവേഗതയാണ് അപകടത്തിന് കാരണമെന്ന് പറയുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136578/accident)