---
title: " #soniyacheriyan | റിട്ട. ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് വെക്കളം എയ്ഡഡ് യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. "
english_title: "Vekkalem"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136603/vekkalem"
published_at: "2023-08-05T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdcde715c32_Picsart_23-08-05_09-49-26-006.jpg"
keywords: []
---

#  #soniyacheriyan | റിട്ട. ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് വെക്കളം എയ്ഡഡ് യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

> **Lead Summary:** **വെക്കളം** : പൂർവ്വവിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ റിട്ട. ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് വേക്കളം എയ്ഡഡ് യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി നടന്ന സ്വീകരണ യോഗം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വെക്കളം** : പൂർവ്വവിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ റിട്ട. ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന് വേക്കളം എയ്ഡഡ് യു.പി.സ്കൂളിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടു കൂടി നടന്ന സ്വീകരണ യോഗം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

പിടിഎ  പ്രസിഡന്റ് ബഷീർ - കെ. എ.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.പി.രാജീവൻ സ്വാഗത ഭാഷണം നടത്തി. സംസ്ഥാന അവാർഡ് ജേതാവും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ജനു. കെ.ബി സോണിയയുടെ പ്രശസ്ത കൃതി ഇന്ത്യൻ റെയിൻബോ എന്ന പുസ്തകത്തിന്റെ റിവ്യൂ നടത്തി.

ചടങ്ങിൽ കോളയാട് പഞ്ചായത്ത് മെമ്പർ പി. സജീവൻ, മുൻ അധ്യാപകനും സോണിയ ചെറിയാന്റെ പിതാവുമായ ചെറിയാൻ മാസ്റ്റർ, മദർ. പി. ടി. എ. പ്രസിഡന്റ് രമിഷ സജീവൻ, അധ്യാപിക ഇന്ദു.പി എന്നിവർ സംസാരിച്ചു. ശേഷം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തക സമർപ്പണവും ഡോ. സോണിയ ചെറിയാന്റെ മറുപടി പ്രസംഗവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136603/vekkalem)