---
title: "#kannur | സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136622/kannur"
published_at: "2023-08-05T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cddf8261daa_Picsart_23-08-05_11-04-36-856.jpg"
keywords: []
---

# #kannur | സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ബി ജെ പി കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **കണ്ണൂര്‍**: നാമജപ ഘോഷയാത്രയ്‌ക്കെതിരായി കളളക്കേസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കണ്ണൂര്‍**: നാമജപ ഘോഷയാത്രയ്‌ക്കെതിരായി കളളക്കേസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

താളിക്കാവ് ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജുഏളക്കുഴി, എം.ആര്‍. സുരേഷ്, വൈസ് പ്രസിഡണ്ട് പി.ആര്‍. രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136622/kannur)