---
title: "സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ്   സംഘടിപ്പിച്ചു "
english_title: "Pattuvam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136682/pattuvam"
published_at: "2023-08-05T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce06398f56f_Picsart_23-08-05_13-49-48-782.jpg"
keywords: []
---

# സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പ്   സംഘടിപ്പിച്ചു 

> **Lead Summary:** പട്ടുവം പഞ്ചായത്ത് കുടുംബശ്രി സിഡിഎസും, ജെന്റർ റിസോർസ് സെന്ററും സംയുക്തമായി കർക്കിടക ഫെസ്റ്റും സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും, ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

പട്ടുവം പഞ്ചായത്ത് കുടുംബശ്രി സിഡിഎസും, ജെന്റർ റിസോർസ് സെന്ററും സംയുക്തമായി കർക്കിടക ഫെസ്റ്റും സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും, ക്ലാസ്സും സംഘടിപ്പിച്ചു.

പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ഫെസ്റ്റ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് മഠത്തിൽ, പഞ്ചായത്ത് സെക്രട്ടറി ബിനു വർഗ്ഗീസ്, പട്ടുവം ഗവ: ആയൂർവേദ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ: കെ എൻ അനുപമ എന്നിവർ സംസാരിച്ചു.

പരിയാരം ആയൂഷ് പി എച്ച്സിയിലെ ഡോ: പി സമിത, യോഗ ഇൻസ്ട്രാക്ടർ ടി.വി എം ഷീ മ  എന്നിവർ ക്ലാസ്സെടുത്തു. കടുംബശ്രീ മെമ്പർ സെക്രട്ടറി പി.വി അനിൽകുമാർ സ്വാഗതവും, സിഡിഎസ് ചെയർ പേഴ്സൺ പി പി സജിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136682/pattuvam)