---
title: "പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്."
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136740/accident"
published_at: "2023-08-05T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce35fc24c56_Picsart_23-08-05_17-13-02-482.jpg"
keywords: []
---

# പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്.

> **Lead Summary:** പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി വളപ്പട്ടണം കളരിവാതുക്കൽ സ്വദേശിനി നികേതയ്ക്കാണ് പരിക്കേറ്റത്. ധർമ്മശാലയിലെ കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപമാണ് അപകടം നടന്നത്.

## Article Content

പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരി വളപ്പട്ടണം കളരിവാതുക്കൽ സ്വദേശിനി നികേതയ്ക്കാണ് പരിക്കേറ്റത്. ധർമ്മശാലയിലെ കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപമാണ് അപകടം നടന്നത്.

കോൾമൊട്ടയിൽ നിന്ന് മാങ്ങാട്ടുപറമ്പ് കെ എ പി ക്യാമ്പിലേക്ക് പോവുകയായിരുന്ന കെ  എ പി  കമാന്റന്റിന്റെ ഒദ്യോഗിക കാറും ധർമ്മശാലയിലേക്ക് പോവുകയായിരുന്ന സ്കൂട്ടിയും തമ്മിൽ ധർമ്മശാല എൻജിനീയറിങ് കോളേജിന് സമീപത്ത് നിന്ന് കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136740/accident)