---
title: "#Kanichar | സംസ്ഥാനത്ത് ആദിവാസി കോളനിയിൽ ലൈബ്രറിയുള്ള ഏക ഗ്രാമപഞ്ചായത്ത് - കണിച്ചാർ ഗ്രാമപഞ്ചായത്ത്"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136741/kanichar"
published_at: "2023-08-05T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce367210568_Screenshot_2023-08-05-17-10-15-10_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Kanichar | സംസ്ഥാനത്ത് ആദിവാസി കോളനിയിൽ ലൈബ്രറിയുള്ള ഏക ഗ്രാമപഞ്ചായത്ത് - കണിച്ചാർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **കണിച്ചാർ**: അതിജീവനത്തിന്റെ പെൺ വായന കിത്താബ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കണിച്ചാർ ഇ കെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത എഴുത്തുകാരിയും റിട്ടയേഡ് ലെഫ്റ്റനന്റ് കേണലുമായ ഡോക്ടർ സോണിയ ചെറിയാൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണിച്ചാർ**: അതിജീവനത്തിന്റെ പെൺ വായന കിത്താബ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം കണിച്ചാർ ഇ കെ നായനാർ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. പ്രശസ്ത എഴുത്തുകാരിയും റിട്ടയേഡ് ലെഫ്റ്റനന്റ് കേണലുമായ ഡോക്ടർ സോണിയ ചെറിയാൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തുതന്നെ ആദിവാസി കോളനിയിൽ ലൈബ്രറിയുള്ള ഏക ഗ്രാമപഞ്ചായത്ത് ആണ് കണിച്ചാർ ഗ്രാമപഞ്ചായത്ത്. 13 വാർഡുകളിലായി 19 ലൈബ്രറികളാണ് കണിച്ചാർ പഞ്ചായത്തിൽ ഉള്ളത്.

വായന ലോകത്ത് പുതിയ ചുവട് വെച്ച കണിച്ചാർ പഞ്ചായത്തിന്റെ അതിജീവനത്തിന്റെ പെൺവായന കിത്താബ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരിയും റിട്ടയേഡ് ലെഫ്റ്റനന്റ് കേണലുമായ ഡോക്ടർ സോണിയ ചെറിയാൻ നിർവഹിച്ചു.

ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ജനാർദ്ദനൻ മാസ്റ്റർ, പ്രദീപൻ കണ്ണോത്ത് തുടങ്ങി മറ്റ് വാർഡ് മെമ്പർമാരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136741/kanichar)