---
title: " സം​സ്ഥാ​ന​ത്ത് ത​രം മാ​റ്റേ​ണ്ട ഭൂ​മി 25 സെ​ന്‍റി​ല്‍ കൂ​ടു​ത​ലെ​ങ്കി​ല്‍ അ​ധി​ക​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം മാ​ത്രം ഫീ​സാ​യി അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നു ഹൈ​ക്കോ​ട​തി."
english_title: "The land to be reclassified in the state is more than 25 cents. The High Court said that if only 10 percent of the fair price is paid as a fee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136770/the-land-to-be-reclassified-in-the-state-is-more-than-25-cents-the-high-court-said-that-if-only-10-percent-of-the-fair-price-is-paid-as-a-fee"
published_at: "2023-08-05T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce5f143654d_hkjnklknl.jpg"
keywords: []
---

#  സം​സ്ഥാ​ന​ത്ത് ത​രം മാ​റ്റേ​ണ്ട ഭൂ​മി 25 സെ​ന്‍റി​ല്‍ കൂ​ടു​ത​ലെ​ങ്കി​ല്‍ അ​ധി​ക​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം മാ​ത്രം ഫീ​സാ​യി അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നു ഹൈ​ക്കോ​ട​തി.

> **Lead Summary:** **കൊ​ച്ചി:** സം​സ്ഥാ​ന​ത്ത് ത​രം മാ​റ്റേ​ണ്ട ഭൂ​മി 25 സെ​ന്‍റി​ല്‍ കൂ​ടു​ത​ലെ​ങ്കി​ല്‍ അ​ധി​ക​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം മാ​ത്രം ഫീ​സാ​യി അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നു ഹൈ​ക്കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ശ​രി​വ​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലെ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ആ​ശി​ഷ് ജെ. ​ദേ​ശാ​യി, ജ​സ്റ്റീ​സ് വി.​ജി. അ​രു​ണ്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

## Article Content

**കൊ​ച്ചി:** സം​സ്ഥാ​ന​ത്ത് ത​രം മാ​റ്റേ​ണ്ട ഭൂ​മി 25 സെ​ന്‍റി​ല്‍ കൂ​ടു​ത​ലെ​ങ്കി​ല്‍ അ​ധി​ക​മു​ള്ള സ്ഥ​ല​ത്തി​ന്‍റെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം മാ​ത്രം ഫീ​സാ​യി അ​ട​ച്ചാ​ല്‍ മ​തി​യെ​ന്നു ഹൈ​ക്കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് ശ​രി​വ​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലെ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ആ​ശി​ഷ് ജെ. ​ദേ​ശാ​യി, ജ​സ്റ്റീ​സ് വി.​ജി. അ​രു​ണ്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി മൗ​ഷ്മി ആ​ന്‍ ജേ​ക്ക​ബ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് അ​ധി​ക ഭൂ​മി​ക്കു മാ​ത്രം ഫീ​സ് വാ​ങ്ങി​യാ​ല്‍ മ​തി​യെ​ന്നു സിം​ഗി​ള്‍ ബെ​ഞ്ച് നേ​ര​ത്തെ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 27 എ ​പ്ര​കാ​രം 25 സെ​ന്‍റി​ല​ധി​ക​മു​ള്ള ഭൂ​മി ത​രം മാ​റ്റാ​ന്‍ ആ​കെ ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യു​ടെ 10 ശ​ത​മാ​നം തു​ക ഫീ​സാ​യി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു അ​പ്പീ​ലി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

ചെ​റി​യ അ​ള​വി​ല്‍ ഭൂ​മി ത​രം മാ​റ്റു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് 25 സെ​ന്‍റ് വ​രെ​യു​ള്ള ഭൂ​മി ത​രം​മാ​റ്റ​ത്തി​ന് ഫീ​സ് ഇ​ള​വു ന​ല്‍​കി​യ​തെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ല്‍ ഈ ​വാ​ദ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136770/the-land-to-be-reclassified-in-the-state-is-more-than-25-cents-the-high-court-said-that-if-only-10-percent-of-the-fair-price-is-paid-as-a-fee)