---
title: "ആറളം ഫാം ഫ്ലോറി വില്ലേജിലെ പൂക്കൾ വ്യാപകമായി മോഷണം പോയി."
english_title: "Flowers in Aralam Farm Flori Village have been widely stolen. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136771/flowers-in-aralam-farm-flori-village-have-been-widely-stolen"
published_at: "2023-08-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce605e60ca9_hjknkjkkl.jpg"
keywords: []
---

# ആറളം ഫാം ഫ്ലോറി വില്ലേജിലെ പൂക്കൾ വ്യാപകമായി മോഷണം പോയി.

> **Lead Summary:** **ആറളം:** ആറളം ഫാം ലക്ഷങ്ങൾ മുടക്കി ഫാം ടൂറിസത്തിന്റെ ഭാഗമായി കൃഷി വകുപ്പും ആറളം ഗ്രാമപഞ്ചായത്തും തൊഴിലുറപ്പും സംയുക്തമായി ബ്ലോക്ക് 13 ൽ നടത്തിവന്ന പുഷ്പ കൃഷിയിൽ വ്യാപകമായ മോഷണം. പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ തരിശായിക്കിടന്ന 40 ഓളം ഏക്കർ വരുന്ന സ്ഥലത്ത് ആരംഭിച്ച പുഷ്പകൃഷി വിളവെടുപ്പ് ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് ഏകദേശം രണ്ടര ഏക്കറോളം വരുന്ന സ്ഥലത്തെ പൂക്കളും മൊട്ടുകളും അടക്കം മോഷ്ടിച്ചത്.

## Article Content

**ആറളം:** ആറളം ഫാം ലക്ഷങ്ങൾ മുടക്കി ഫാം ടൂറിസത്തിന്റെ ഭാഗമായി കൃഷി വകുപ്പും ആറളം ഗ്രാമപഞ്ചായത്തും തൊഴിലുറപ്പും സംയുക്തമായി ബ്ലോക്ക് 13 ൽ നടത്തിവന്ന പുഷ്പ കൃഷിയിൽ വ്യാപകമായ മോഷണം. പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13 ൽ തരിശായിക്കിടന്ന 40 ഓളം ഏക്കർ വരുന്ന സ്ഥലത്ത് ആരംഭിച്ച പുഷ്പകൃഷി വിളവെടുപ്പ് ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് ഏകദേശം രണ്ടര ഏക്കറോളം വരുന്ന സ്ഥലത്തെ പൂക്കളും മൊട്ടുകളും അടക്കം മോഷ്ടിച്ചത്.

ദിനംപ്രതി നിരവധി ആളുകളാണ് കുടുംബസമേതം പൂക്കൾ ആസ്വദിക്കാൻ ആറളം ഫാമിലെ ബ്ലോക്ക് 13 ൽ എത്തിയിരുന്നത്. കൃഷിവകുപ്പിന്റെ സ്വപ്ന പദ്ധതിയായിരുന്നു ആറളം ഫാം ഫ്ലോറി വില്ലേജിന്റെ ഓണം വിപണിയെ ലക്ഷ്യമായിട്ടുള്ള പൂക്കളും മൊട്ടുകളും ആണ് മോഷണം പോയത് ഏകദേശം 200 കിലോഗ്രാം പുഷ്പങ്ങൾ മോഷണം പോയതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമായതുകൊണ്ട് തന്നെ കാവൽ ഏർപ്പെടുത്തുക അതീവ ശ്രമകരമായ ജോലിയാണെന്നും ബാക്കിയുള്ള തോട്ടം സംരക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ഏതോ സാമൂഹ്യവിരുദ്ധ ശക്തികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു എന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. കേസ്സ് രജിസ്റ്റർ ചെയ്ത ആറളം പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136771/flowers-in-aralam-farm-flori-village-have-been-widely-stolen)