---
title: "പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136816/applynow"
published_at: "2023-08-06T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cef7a8ce278_images.png"
keywords: []
---

# പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്റ്റ്റേഷന്‍ (കില) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് ഈ അധ്യയന വര്‍ഷത്തിലേക്കുള്ള എം എ ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ്, എം എ പബ്ലിക് പോളിസി ആന്റ് ഡവലപ്മെന്റ്, എം എ സോഷ്യല്‍ എന്റപ്രണര്‍ഷിപ്പ് ആന്റ് ഡവലപ്മെന്റ് എന്നീ കോഴ്സുകളിലേക്ക് തത്സമയ പ്രവേശനം തുടങ്ങി.

## Article Content

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്റ്റ്റേഷന്‍ (കില) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് ഈ അധ്യയന വര്‍ഷത്തിലേക്കുള്ള എം എ ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ്, എം എ പബ്ലിക് പോളിസി ആന്റ് ഡവലപ്മെന്റ്, എം എ സോഷ്യല്‍ എന്റപ്രണര്‍ഷിപ്പ് ആന്റ് ഡവലപ്മെന്റ് എന്നീ കോഴ്സുകളിലേക്ക് തത്സമയ പ്രവേശനം തുടങ്ങി.

45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ ആഗസ്റ്റ് ഒമ്പതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9895094110, 9074927190. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136816/applynow)