---
title: "#iritty | വരവേൽപ്പ് സമ്മേളനവും അനുമോദനവും  നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136901/iritty"
published_at: "2023-08-06T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf61052f9dc_IMG-20230806-WA0022.jpg"
keywords: []
---

# #iritty | വരവേൽപ്പ് സമ്മേളനവും അനുമോദനവും  നടത്തി 

> **Lead Summary:**  **ഇരിട്ടി: **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ പേരാവൂർ നിയോജകമണ്ഡത്തിലെ നവാഗതർക്ക് വരവേൽപ്പും മഹിളാ കോൺഗ്രസ് പ്രസിഡണ്ടിനും മറ്റ് പ്രതിനിധികൾക്കും അനുമോദനവും ഏകദിന ശില്പശാലയും നടത്തി.

## Article Content

 **ഇരിട്ടി: **കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ പേരാവൂർ നിയോജകമണ്ഡത്തിലെ നവാഗതർക്ക് വരവേൽപ്പും മഹിളാ കോൺഗ്രസ് പ്രസിഡണ്ടിനും മറ്റ് പ്രതിനിധികൾക്കും അനുമോദനവും ഏകദിന ശില്പശാലയും നടത്തി.

കെ എസ് എസ് പി എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സി വി കുഞ്ഞനന്തൻ മാസ്റ്റർ (കെഎസ്എഫ്ഇ പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട്) അധ്യക്ഷൻ ആയിരുന്നു. കെ നാരായണൻ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം) അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഫിലോമിന കക്കട്ടിൽ, ജാൻസി ടീച്ചർ എന്നിവരെ ആദരിച്ചു. എം.ജി. ജോസഫ് (സംസ്ഥാന കമ്മിറ്റി അംഗം), എം.എം. മൈക്കിൾ (ജില്ലാ വൈസ് പ്രസിഡണ്ട്) പി.വി. ജോസ് (സ്റ്റേറ്റ് കൗൺസിലർ), പി.വി. അന്നമ്മ എന്നിവർ പ്രസംഗിച്ചു. രവീന്ദ്രൻ കൊയ്യോടൻ ശില്പശാലവിഷയാവതരണം നടത്തി. കെ. മോഹനൻ, ടി.ജി. ഓമന, എൻ. നാരായണൻ മാസ്റ്റർ, ഇബ്രാഹിംകുട്ടി, വി.വി.സി. നമ്പ്യാർ, എന്നിവർ ചർച്ച നയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136901/iritty)