---
title: "മൂവാറ്റുപുഴയാറില്‍ 3 പേര്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136904/died"
published_at: "2023-08-06T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf6564b456e_download_(24).jpeg"
keywords: []
---

# മൂവാറ്റുപുഴയാറില്‍ 3 പേര്‍ മുങ്ങിമരിച്ചു; അപകടത്തില്‍പ്പെട്ടത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍

> **Lead Summary:** **കോട്ടയം**: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്മോൾ , അലോഷി , ജോൺസൺ എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം. ആറു പേരടങ്ങുന്ന സംഘമായിരുന്നു പ്രദേശത്ത് കുളിക്കാനെത്തിയത്.

## Article Content

**കോട്ടയം**: മൂവാറ്റുപുഴയാറിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. വെള്ളൂർ ചെറുകരയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. അരയൻകാവ് സ്വദേശികളായ ജിസ്മോൾ , അലോഷി , ജോൺസൺ എന്നിവരാണ് മരിച്ചത്. ചെറുകര പാലത്തിന് സമീപമായിരുന്നു അപകടം. ആറു പേരടങ്ങുന്ന സംഘമായിരുന്നു പ്രദേശത്ത് കുളിക്കാനെത്തിയത്.

ഇവരിൽ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. മറ്റ് മൂന്ന് പേരെ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ ഇവരുടെ മൃതദേഹങ്ങൾ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും അ​ഗ്നിരക്ഷാസേന അം​ഗങ്ങളും ചേർന്നാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. വെള്ളൂരിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136904/died)