---
title: "കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി."
english_title: "The house was in danger due to landslides due to heavy rains #kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136953/the-house-was-in-danger-due-to-landslides-due-to-heavy-rains-kanichar"
published_at: "2023-08-06T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf9ff21e455_kanichar_dfb.jpg"
keywords: []
---

# കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.

> **Lead Summary:** **കണിച്ചാർ:** ഇന്നലെ രാത്രി പെയ്ത അതി ശക്തമായ മഴയിലാണ് കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡ് രാജമുടിയിൽ താമസിക്കുന്ന പാലത്തുമ്മി രവിയുടെ വീടിന്റെ പുറകുവശത്തെ ഭിത്തി ഇടിഞ്ഞു വീടിന് ഭീഷണിയായത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.

## Article Content

**കണിച്ചാർ:** ഇന്നലെ രാത്രി പെയ്ത അതി ശക്തമായ മഴയിലാണ് കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡ് രാജമുടിയിൽ താമസിക്കുന്ന പാലത്തുമ്മി രവിയുടെ വീടിന്റെ പുറകുവശത്തെ ഭിത്തി ഇടിഞ്ഞു വീടിന് ഭീഷണിയായത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.

പുറകുവശത്തെ മണ്ണും പാറയും വീടിന്റെ ഭിത്തിയിൽ ഇടിച്ചതോടെ വീടിന്റെ പല ഭാഗങ്ങളിലും വിള്ളൽ സംഭവിച്ചു. അടുക്കള ഭാഗവും കുളിമുറിയും അടക്കമുള്ള ഭിത്തികൾ തള്ളിയ നിലയിലാണ് ഉള്ളത്. ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കം ചെയ്തത് നാട്ടുകാരും സമീപത്ത് താമസിക്കുന്ന പ്രദേശവാസികളും ചേർന്നാണ്. സംഭവത്തെ തുടർന്ന് കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീകുമാർ വീട് സന്ദർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136953/the-house-was-in-danger-due-to-landslides-due-to-heavy-rains-kanichar)