---
title: "കിളിയന്തറ ഇടവക മാതൃവേദിയുടെ നേതൃത്വത്തിൽ  വനിതകൾ വള്ളിത്തോട്ടിൽ റാലിയും സമ്മേളനവും നടത്തി."
english_title: "Under the leadership of Kilianthara Parish Mathruvedi, women held a rally and conference at Vallithot. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136967/under-the-leadership-of-kilianthara-parish-mathruvedi-women-held-a-rally-and-conference-at-vallithot"
published_at: "2023-08-06T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfb6dfdf06f_dfdzgzfdgv.jpg"
keywords: []
---

# കിളിയന്തറ ഇടവക മാതൃവേദിയുടെ നേതൃത്വത്തിൽ  വനിതകൾ വള്ളിത്തോട്ടിൽ റാലിയും സമ്മേളനവും നടത്തി.

> **Lead Summary:** **വള്ളിത്തോട്:** മാതൃവേദി പ്രസിഡണ്ട്‌ ശ്രീമതി ഫിലോമിന കാക്കാട്ടിലിന്റെ ആദ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡണ്ട്‌ ശ്രീമതി ഫിലോമിന കാക്കാട്ടിൽ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. കലാപങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉടൻ നടത്തണം എന്നും മണിപുരിലെ സ്ത്രീകൾക്കും കുട്ടികൾക്കും

## Article Content

**വള്ളിത്തോട്:** മാതൃവേദി പ്രസിഡണ്ട്‌ ശ്രീമതി ഫിലോമിന കാക്കാട്ടിലിന്റെ ആദ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമ്മേളനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ലിസ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡണ്ട്‌ ശ്രീമതി ഫിലോമിന കാക്കാട്ടിൽ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. കലാപങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉടൻ നടത്തണം എന്നും മണിപുരിലെ സ്ത്രീകൾക്കും കുട്ടികൾക്കും

സുരക്ഷിതമായും സ്വസ്ഥമായും ജീവിക്കാനുള്ള അവസ്ഥ സംജാതമാക്കണം എന്നും അവർ ആവശ്യപ്പെട്ടു. ശ്രീമതി റാണി ഇല്ലിക്കകിഴക്കേൽ പ്രതിഷേധ കവിതയും കുമാരി എലിസബത് കാട്ടൂർ  പ്രമേയവും അവതരിപ്പിച്ചു. മേഖല ആനിമേറ്റർ Sr. ലില്ലി മരിയ സ്വാഗതവും, ശ്രീമതി സോളി അഞ്ഞിലി തോപ്പിൽ നന്ദിയും അറിയിച്ചു. ശ്രീമതി റോസമ്മ വട്ടംതോട്ടിയിൽ, ലില്ലിക്കുട്ടി തോട്ടത്തിൽ, സിന്ധു പൊട്ടം കുളം, റെജി അടവാനാൽ, ടാനിയ മേടക്കൽ, ഷീജ തോട്ടത്തിൽ, ലീന പാറക്കടവിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136967/under-the-leadership-of-kilianthara-parish-mathruvedi-women-held-a-rally-and-conference-at-vallithot)