---
title: "പാഠപുസ്തകങ്ങൾ പരിഷ്കരിക്കും, അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തും;മന്ത്രി  വി ശിവൻകുട്ടി"
english_title: "Education Minister at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13700/education-minister-at-kannur"
published_at: "2021-11-30T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6445af40f8_PicsArt_11-30-09.03.38.jpg"
keywords: []
---

# പാഠപുസ്തകങ്ങൾ പരിഷ്കരിക്കും, അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തും;മന്ത്രി  വി ശിവൻകുട്ടി

> **Lead Summary:** കണ്ണൂര്‍ :ഈ വർഷം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുകയെന്നും സാമുഹ്യ പ്രതിബന്ധതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം പരിഷ്കരിക്കുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

## Article Content

കണ്ണൂര്‍ :ഈ വർഷം അക്കാദമിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകുകയെന്നും സാമുഹ്യ പ്രതിബന്ധതയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകം പരിഷ്കരിക്കുമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്ന് നില കെട്ടിടം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു സമൂഹം എങ്ങിനെയാണ് ഒരു വിദ്യാലയത്തെ വളർത്തി വലുതാക്കിയത് എന്നതിനുദാഹരണമാണ് ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളെന്ന്‌ മന്ത്രി പറഞ്ഞു. സ്കൂളിൽ നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എ എൻ ഷംസീർ എം എൽ എ അധ്യക്ഷത വഹിച്ചു. സ്കൂളിലെ കമ്പ്യൂട്ടർ ലാബും അദ്ദേഹം ഉൽഘാടനം ചെയ്തു. ലാബിൻ്റെ എ സിയുടെ രേഖകൾ തലശേരി നഗരസഭാ ചെയർപേഴ്സൺ ജുമുനാറാണി ടീച്ചർ ഏറ്റ് വാങ്ങി. എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾക്ക് കെ കെ മാരാർ ഉപഹാരം നൽകി.തലശേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷബാന ഷാനവാസ്, കൗൺസിലർമാരായ കെ ലിജേഷ്, ഇ ആശ, എ ധന്യ, ഡി ഡി ഇ സി മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ എം സോമരാജൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോഡിനേറ്റർ പി വി പ്രദീപൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ, എഇഒ പി പി ശക്തിധരൻ, പി ടി എ പ്രസിഡണ്ട് എസ് ശ്രീജൻ, പ്രധാനാധ്യാപകൻ കെ പ്രസാദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13700/education-minister-at-kannur)