---
title: "#fire | കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "Car catches fire, tragic end for young man"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137049/car-catches-fire-tragic-end-for-young-man"
published_at: "2023-08-07T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d081462447b_Screenshot_2023-08-07-10-53-00-12_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #fire | കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ**: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്.

## Article Content

**ആലപ്പുഴ**: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണ് ഞെട്ടിക്കുന്ന സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മാവേലിക്കര ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ആളായിരുന്നു കൃഷ്ണ പ്രകാശ്. അവിവാഹിതനായ ഇദ്ദേഹം സഹോദരൻ ശിവപ്രകാശിനൊപ്പമാണ് താമസിച്ചിരുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137049/car-catches-fire-tragic-end-for-young-man)