---
title: "#irikkoor | കലാലയ ജ്യോതി ഉണർവ് പരിപാടി സംഘടിപ്പിച്ചു"
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137110/irikkoor"
published_at: "2023-08-07T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0a3eb7ed36_PicsArt_08-07-01.22.42.jpg"
keywords: []
---

# #irikkoor | കലാലയ ജ്യോതി ഉണർവ് പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **ഇരിക്കൂർ**: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള വനിതാ കമ്മീഷൻ കലാലയ ജ്യോതി ഉണർവ് പരിപാടിയുടെ ഭാഗമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുമായി ചേർന്ന് കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നൽകി.

## Article Content

**ഇരിക്കൂർ**: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള വനിതാ കമ്മീഷൻ കലാലയ ജ്യോതി ഉണർവ് പരിപാടിയുടെ ഭാഗമായി സ്റ്റുഡൻറ് പോലീസ് കേഡറ്റുമായി ചേർന്ന് കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നൽകി.

പരിപാടിയുടെ ഉദ്ഘാടനം കേരള വനിതാ കമ്മീഷൻ അംഗം അഡ്വക്കേറ്റ് പി. കുഞ്ഞായിഷ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി അധ്യക്ഷനായ ചടങ്ങിൽ എസ്.പി .സി. കണ്ണൂർ റൂറൽ ജില്ല അഡീഷണൽ നോഡൽ ഓഫീസർ കെ. പ്രസാദ് മുഖ്യാതിഥിയായി . വിമുക്തി മിഷൻ കണ്ണൂർ എക്സൈസ് പ്രിവന്റിവ് ഓഫീസർ വി.വി ഷാജി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സി റീന, പ്രധാനധ്യാപിക വി.സി ശൈലജ, എസ്.എം സി ചെയർമാൻ എം.പി അബ്ദുൽജലീൽ , സീനിയർ അസിസ്റ്റന്റ് എ സി റുബീന, സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ, കമ്യൂണിറ്റി പോലീസ് ഓഫീസർ വി വി സുനേഷ്, ജെ ആർ സി ഉപജില്ല സെക്രട്ടറി ടി വത്സലൻ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ക്യാമ്പയ്നിന്റെ ഭാഗമായി എസ്.പി.സി കേഡറ്റുകൾ പ്ലാഷ്മോബ്‌ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137110/irikkoor)