---
title: "#Rahulgandhi | രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു - ഡബ്ല്യൂ ഡി എം"
english_title: "Rahul Gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137139/rahul-gandhi"
published_at: "2023-08-07T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0b5660f914_IMG-20230807-WA0175.jpg"
keywords: []
---

# #Rahulgandhi | രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു - ഡബ്ല്യൂ ഡി എം

> **Lead Summary:** **കൽപ്പറ്റ** : രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചത്.

## Article Content

**കൽപ്പറ്റ** : രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചത്.

വീണ്ടും എംപി തിരിച്ചെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുകയാണ് എന്ന് വയനാട് ടെസ്റ്റിനേഷൻ മേക്കേഴ്സ് അഭിപ്രായപ്പെട്ടു.അറിയപ്പെടാതിരുന്ന വയനാട് ഇന്ന് ലോക മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടി. കോവിഡിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും,നോർത്ത് ഇന്ത്യയിൽ നിന്നും നിരവധി സഞ്ചാരികളാണ് വയനാടിനെ തേടിയെത്തുന്നത്.

രാത്രിയാത്ര നിരോധനം റദ്ധാക്കലും റയിൽവേയെന്ന സ്വപ്നവും ബാക്കിയാണ്. ഈ വിഷയത്തിലും എംപിയുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങൾ.യോഗത്തിൽ പ്രവീൺ വി രാജ്,സുരേഷ് ബാബു, ഷൈൻ ഫ്രാൻസിസ്,കെ വി വിനീത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137139/rahul-gandhi)