---
title: "#Aralam | ആറളം വിയറ്റ്നാം കോളനി ഭാഗത്തെ വീടുകളിൽ നിന്നും മാനിറച്ചി പിടികൂടി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137166/aralam"
published_at: "2023-08-07T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0c2c23038e_Picsart_23-08-07_15-35-00-112.jpg"
keywords: []
---

# #Aralam | ആറളം വിയറ്റ്നാം കോളനി ഭാഗത്തെ വീടുകളിൽ നിന്നും മാനിറച്ചി പിടികൂടി

> **Lead Summary:** **ആറളം**:കണ്ണൂർ വനം ഡിവിഷൻ കൊട്ടിയൂർ റേഞ്ചിലെ കീഴ്പ്പള്ളി സെക്ഷൻ പരിധിയിലെ വിയറ്റ്നാം കോളനി ഭാഗത്ത് വിബീഷ്, ബിജു എന്നിവരുടെ വീട്ടിൽ നിന്നും മലമാനിന്റെ ഇറച്ചി പിടികൂടിയതായി വനപാലകർ അറിയിച്ചു.

## Article Content

**ആറളം**:കണ്ണൂർ വനം ഡിവിഷൻ കൊട്ടിയൂർ റേഞ്ചിലെ കീഴ്പ്പള്ളി സെക്ഷൻ പരിധിയിലെ വിയറ്റ്നാം കോളനി ഭാഗത്ത് വിബീഷ്, ബിജു എന്നിവരുടെ വീട്ടിൽ നിന്നും മലമാനിന്റെ ഇറച്ചി പിടികൂടിയതായി വനപാലകർ അറിയിച്ചു.

കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.സുധീർ നരോത്തിൻ്റെ നേതൃത്വത്തിൽ കീഴ്പ്പള്ളി, ഇരിട്ടി, മണത്തണ സെക്ഷൻ ഫോറസ്റ്റർമാരും സ്റ്റാഫും വാച്ചർമാരും ചേർന്നാണ് പിടികൂടിയത്.

കീഴ്പ്പള്ളി സെക്ഷൻ പരിധിയിലെ വനത്തിൽ നിന്നും അനധികൃതമായി വേട്ടയാടി പിടിച്ച മലമാനിൻ്റെ ഇറച്ചിയാണ് വീട്ടിൽ സൂക്ഷിച്ചത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ പ്രതികൾ സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ആറളം പോലീസും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137166/aralam)