---
title: "ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു"
english_title: "District level investor meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13726/district-level-investor-meeting-was-organized"
published_at: "2021-12-01T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a6d10136dc8_images - 2021-12-01T070343.545.jpeg"
keywords: []
---

# ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂര്‍ :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ പുതിയ നിക്ഷേപ സാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും എംഎല്‍എ പറഞ്ഞു.

## Article Content

കണ്ണൂര്‍ :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായതോടെ പുതിയ നിക്ഷേപ സാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും എംഎല്‍എ പറഞ്ഞു.

ജില്ലയിലെ വിവിധ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനും നവീന ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുന്നതിനുമാണ് ഏകദിന നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. ജില്ലയിലെ നിക്ഷേപ സാധ്യതകള്‍, കെസ്വിഫ്റ്റ് നടപടിക്രമങ്ങള്‍, കെ എഫ് സി പദ്ധതികള്‍/വകുപ്പുകള്‍/സേവനങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസ്സുകള്‍ നടന്നു. എല്‍ ഡി എം ഫ്രോണി ജോണ്‍ 'ബാങ്കു വായ്പകളും നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ സംരംഭകരുമായി സംവദിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍, മാനേജര്‍മാരായ പി വി അബ്ദുള്‍ റാജിബ്, എസ് കെ ഷമ്മി, കെ എസ് ഐ ഡി സി മാനേജര്‍ വര്‍ഗ്ഗീസ് മാളക്കാരന്‍, കെ എഫ് സി ബ്രാഞ്ച് മാനേജര്‍ പി സിനു, വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടറര്‍ സി രാജന്‍, ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മൂസാന്‍കുട്ടി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13726/district-level-investor-meeting-was-organized)