---
title: "ഈ വര്‍ഷത്തെ എസ്.കെ.പൊറ്റെക്കാട് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു"
english_title: "This year's SK Potekkad Memorial Awards have been announced "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137260/this-years-sk-potekkad-memorial-awards-have-been-announced"
published_at: "2023-08-07T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d11da5f3831_fgdfgfhdh.jpg"
keywords: []
---

# ഈ വര്‍ഷത്തെ എസ്.കെ.പൊറ്റെക്കാട് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

> **Lead Summary:** **പള്ളിക്കുന്ന്:** ഈ വര്‍ഷത്തെ എസ്.കെ.പൊറ്റെക്കാട് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്‌കാരം ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവ് നേടി.കവിതാ വിഭാഗത്തില്‍, സ്റ്റെല്ല മാത്യുവിന്റെ എന്റെ മുറിവിലേക്ക് ഒരു പെണ്‍പ്രാവ് പറക്കുന്നു എന്ന കാവ്യസമാഹാരം പുരസ്‌കാരം നേടി.

## Article Content

**പള്ളിക്കുന്ന്:** ഈ വര്‍ഷത്തെ എസ്.കെ.പൊറ്റെക്കാട് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യ പ്രതിഭാ പുരസ്‌കാരം ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവ് നേടി.കവിതാ വിഭാഗത്തില്‍, സ്റ്റെല്ല മാത്യുവിന്റെ എന്റെ മുറിവിലേക്ക് ഒരു പെണ്‍പ്രാവ് പറക്കുന്നു എന്ന കാവ്യസമാഹാരം പുരസ്‌കാരം നേടി.

പുരസ്‌കാര വിതരണം കോഴിക്കോട് അളകാപുരിയില്‍ സെപ്തംബര്‍ 23ന് നടക്കും. വയനാട് സെന്റ് കാതറൈന്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായ സ്റ്റെല്ല മാത്യു ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവസാന്നിദ്ധ്യമാണ്.

ഇതിനോടകം, മറ്റ് ശ്രദ്ധേയ പുരസ്‌കാരങ്ങളും നേടിക്കഴിഞ്ഞ ഈ കവിതാ സമാഹാരത്തിന്റെ തമിഴ് വിവര്‍ത്തനം, ഭൂമിയിലിര്ന്ത് കനവ് വാസിക്കും ഒരുവര്‍ എന്ന പേരില്‍ ചെന്നെയില്‍,പ്രകാശിതമായിട്ടുണ്ട്. പള്ളിക്കുന്നാണ് സ്വദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137260/this-years-sk-potekkad-memorial-awards-have-been-announced)