---
title: "#iritty | അനുസ്മരണവും സർഗ്ഗസംഗമവും നടത്തി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137293/iritty"
published_at: "2023-08-08T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d18d9ca6b1d_FB_IMG_1691454850436.jpg"
keywords: []
---

# #iritty | അനുസ്മരണവും സർഗ്ഗസംഗമവും നടത്തി 

> **Lead Summary:**  **ഇരിട്ടി**: നളന്ദ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പരേതരായ എഴുത്തുകാരൻ കെ.ടി. രാധാകൃഷ്ണൻ കൂടാളി, ശില്പി കെ.പി. സുരേഷ് ബാബു എന്നിവരുടെ അനുസ്മരണവും സർഗ്ഗ സംഗമവും വ്യാപാരഭവനിൽ നടന്നു . എഴുത്തുകാരി കെ.വി. സിന്ധു ഉദ്‌ഘാടനം ചെയ്തു. നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: നളന്ദ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പരേതരായ എഴുത്തുകാരൻ കെ.ടി. രാധാകൃഷ്ണൻ കൂടാളി, ശില്പി കെ.പി. സുരേഷ് ബാബു എന്നിവരുടെ അനുസ്മരണവും സർഗ്ഗ സംഗമവും വ്യാപാരഭവനിൽ നടന്നു . എഴുത്തുകാരി കെ.വി. സിന്ധു ഉദ്‌ഘാടനം ചെയ്തു. നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷാജു പാറയ്ക്കൽ, അബു ഊവ്വാപ്പള്ളി, മനോജ് അത്തിത്തട്ട്, ശ്രീകാന്ത്, രാധാകൃഷ്ണണൻ, അനൂപ്, കുഞ്ഞൂഞ്ഞ്, രജനി ഗണേഷ്, മൈക്കിൾ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സർഗ്ഗസംഗമത്തിൽ മേഖലയിലെ കവികളും എഴുത്തുകാരും തങ്ങളുടെ രചനകൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137293/iritty)