---
title: "ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും"
english_title: "Martinjeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137315/martinjeorge"
published_at: "2023-08-08T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1b63774a11_download_(28).jpeg"
keywords: []
---

# ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും

> **Lead Summary:** ഇന്ത്യൻ ദേശീയതക്കെതിരെ വർഗ്ഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ, ഇന്ത്യയുടെ ആത്മാവായ ബഹുസ്വരത തകർക്കുന്ന ഭരണകൂട നിലപാടുകൾക്കെതിരെ കൈകോർത്ത് മുന്നേറാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയും, ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും നടത്തുന്നതാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

## Article Content

ഇന്ത്യൻ ദേശീയതക്കെതിരെ വർഗ്ഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ, ഇന്ത്യയുടെ ആത്മാവായ ബഹുസ്വരത തകർക്കുന്ന ഭരണകൂട നിലപാടുകൾക്കെതിരെ കൈകോർത്ത് മുന്നേറാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയും, ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും നടത്തുന്നതാണെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

രാവിലെ 09 :30 ന് ഡിസിസി ഓഫീസിൽ വെച്ച് നടക്കുന്ന ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്ക് മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകുന്നതാണ്. ജില്ലയിലെ  മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്‌മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137315/martinjeorge)