---
title: "#akshaya | അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും"
english_title: "Akshaya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137318/akshya"
published_at: "2023-08-08T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1bad2be24e_download_(17).jpeg"
keywords: []
---

# #akshaya | അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

> **Lead Summary:** **തിരുവന്തപുരം** :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐ ടി എംപ്ലോയീസ്‌ യൂണിയന്റെയും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ്‌ സമരം.

## Article Content

**തിരുവന്തപുരം** :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐ ടി എംപ്ലോയീസ്‌ യൂണിയന്റെയും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെയും നേതൃത്വത്തിലാണ്‌ സമരം.

അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത സംരംഭക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചേർക്കുക, സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ സേവനങ്ങളും ഇ-ലിറ്ററസി പ്രോഗ്രാമുകളും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരമെന്ന്‌ എസ്‌ ഐ ടി ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി പി പി അബ്ദുൾ നാസർ കോഡൂർ, എഫ്‌ എ സി ഇ ജില്ലാ പ്രസിഡണ്ട് മഹർഷാ കളരിക്കൽ, അഷ്‌റഫ്‌ പട്ടാക്കൽ, കെ പി ഷിഹാബ്‌, പി ജയസുധ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137318/akshya)