---
title: "#Kelakam | വന്യജീവി ശല്യത്തിലെ കൃഷിനാശം:കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാക്കനി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137320/kelakam"
published_at: "2023-08-08T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1bd2fb8ed2_images_(11).jpeg"
keywords: []
---

# #Kelakam | വന്യജീവി ശല്യത്തിലെ കൃഷിനാശം:കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാക്കനി 

> **Lead Summary:** **കേളകം:**വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനം വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം വർഷങ്ങളായി ലഭിക്കുന്നില്ല. ഇതോടെ മനം മടുത്ത കർഷകരിൽ പലരും പുതിയ നാശ നഷ്ടങ്ങൾക്ക്അ പേക്ഷകൾ നൽകുന്നതു പോലുംനിർത്തിയിരിക്കുകയാണ്.വനം വകുപ്പിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്നാണ് പറയുന്നതെന്ന് കർഷകർ പറയുന്നു.

## Article Content

**കേളകം:**വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ വനം വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം വർഷങ്ങളായി ലഭിക്കുന്നില്ല. ഇതോടെ മനം മടുത്ത കർഷകരിൽ പലരും പുതിയ നാശ നഷ്ടങ്ങൾക്ക്അ പേക്ഷകൾ നൽകുന്നതു പോലുംനിർത്തിയിരിക്കുകയാണ്.വനം വകുപ്പിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്നാണ് പറയുന്നതെന്ന് കർഷകർ പറയുന്നു.

നഷ്ടപരിഹാരം വൈകുന്നതിൻ്റെ കാരണമന്യോഷിച്ച് വിവിധ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിലേക്ക് അന്യോഷണങ്ങൾ എത്താറുണ്ടെങ്കിലും മറുപടി ഒന്ന് മാത്രം.ഫണ്ടില്ല . വന്യമൃഗങ്ങൾ കൂട്ടത്തോടെ ഇറങ്ങി സർവ്വനാശം വരുത്തുന്ന മലയോര പ്രദേശങ്ങളായ ഓടംതോട്, മടപ്പുരച്ചാൽ, പാൽച്ചുരം, ചപ്പമല, പന്നിയാംമല, ആറളം ഫാം തുടങ്ങിയ മേഖലയിലുള്ള നൂറ് കണക്കിന് കർഷകർക്കാണ് നഷ്ടപരിഹാരം വർഷങ്ങളായി വൈകുന്നത്. കാട്ടാന, കുരങ്ങ്, മുള്ളൻപന്നി, കാട്ട് പന്നിതുടങ്ങിയവയാണ് ഇവിടങ്ങളിൽ പ്രധാനമായും കൃഷിനാശം വരുത്തുന്നത്.

ആന ഇറങ്ങി നാശംവരുത്തി ദിവസങ്ങൾക്കകം ഓൺലൈനായി കർഷകർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ നൽകുന്നുണ്ട്. നശിച്ച വാഴകളുടെയും തെങ്ങുകളുടെയും എണ്ണം രേഖപ്പെടുത്തി അക്ഷയ സെന്ററുകൾ വഴിയാണ് അപേക്ഷ നൽകുന്നത്. അപേക്ഷ പരിഗണിച്ച് വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് വിവരശേഖരണം നടത്തിയാണ് നഷ്ടപരിഹാരം നൽകുന്നത്. നാശം സംഭവിച്ച വിളകൾക്കും എണ്ണത്തിനും അനുസരിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്.

തൈകൾക്കും പൂർണവളർച്ചയെത്തിയ വിളകൾക്കും കായ്ഫലം ഉള്ളവയ്‌ക്കെല്ലാം വ്യത്യസ്ത നിരക്കിലാണ് നഷ്ടം കണക്കാക്കുന്നത്. നൽകുന്ന തുക തന്നെ തുച്ഛമാണെന്ന കർഷകരുടെ പരാതി വർഷങ്ങളായി നിൽനിൽക്കുമ്പോഴാണ് അനുവദിക്കുന്ന ധനസഹായവും അനിശ്ചിതമായി മുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137320/kelakam)