---
title: "#ksrtc | പാൽചുരം പാതയിൽ വലി മുട്ടി കെഎസ്ആർടിസി ബസുകൾ;  യാത്രക്കാർ ദുരിതത്തിൽ"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137321/ksrtc"
published_at: "2023-08-08T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1c0946be67_Picsart_23-08-08_09-41-42-476.jpg"
keywords: []
---

# #ksrtc | പാൽചുരം പാതയിൽ വലി മുട്ടി കെഎസ്ആർടിസി ബസുകൾ;  യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **വയനാട്**: പഴകിയ ബസ്സുകൾ സർവ്വീസ് നടത്താൻ വിധിക്കപ്പെട്ട കൊട്ടിയൂർ വയനാട് ചുരം റോഡിൽ കെ. എസ്. ആർ. ടി.സിക്ക് വലിമുട്ടുന്നു. മലപ്പുറം, കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നായി അമ്പതിലറെ ബസ്സുകൾ സർവ്വീസ് നടത്തുന്ന കൊട്ടിയൂർ വയനാട് ചുരം റോഡിൽ പഴകിയ ബസ്സുകൾ കൂടുതലായി നിരത്തിലുള്ളതെന്ന് അധികൃതർ തന്നെ മൗന സമ്മതം നടത്തുന്നു.

## Article Content

**വയനാട്**: പഴകിയ ബസ്സുകൾ സർവ്വീസ് നടത്താൻ വിധിക്കപ്പെട്ട കൊട്ടിയൂർ വയനാട് ചുരം റോഡിൽ കെ. എസ്. ആർ. ടി.സിക്ക് വലിമുട്ടുന്നു. മലപ്പുറം, കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ നിന്നായി അമ്പതിലറെ ബസ്സുകൾ സർവ്വീസ് നടത്തുന്ന കൊട്ടിയൂർ വയനാട് ചുരം റോഡിൽ പഴകിയ ബസ്സുകൾ കൂടുതലായി നിരത്തിലുള്ളതെന്ന് അധികൃതർ തന്നെ മൗന സമ്മതം നടത്തുന്നു.

നിലമ്പൂർ, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാനന്തവാടി, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ നിന്നായി വിവിധ ഭാഗങ്ങളിലേക്ക് അമ്പതിലേറെ ബസ്സുകളാണ് ആയിരക്കണക്കിന് യാത്രക്കാരെ വിവിധ ഡിപ്പോകളിൽ നിന്നായി ചുരം റോഡിലൂടെ കയറ്റിയിറക്കുന്നത്. നിരന്തരം സർവീസുകൾ റദ്ദാക്കുന്നതിനാൽ തുടർന്നുള്ള ബസ്സുകളിൽ കുത്തിനിറച്ചാണ് യാത്രക്കാർ ചേക്കേറുക. ഇത് മൂലം ചുരം പാതയിൽ ബസ്സുകൾ വലിമുട്ടുന്നതും, യാത്രക്കാർ ഇറങ്ങിക്കയറുന്നതും പതിവ് കാഴ്ച്ചകൾ.

വിവിധ ഡിപ്പോകളിലേക്ക് പുതുതായി അനുവദിക്കപ്പെടുന്ന ബസ്സുകൾ കൊട്ടിയൂർ വയനാട് ചുരം റോഡ് വഴി സർവ്വീസ് നടത്താൻ അനുവദിക്കാത്തതിനെതിരെയാത്രക്കാർ പലതവണ അധിക്യതർക്ക് പരാതി നൽകിയെൻകിലും നടപടിയുണ്ടായില്ല. കൊടും വളവുകളും ചെൻകുത്തായ മലനിരകളുമുള്ള പാതയിൽ കെ. എസ്. ആർ. ടി. സി ബസ്സുകൾ അപകടത്തിൽ പെടുന്നത് പതിവാണെൻകിലും ദുരന്തം വഴിമാറുകയാണ് പതിവ്. കെ. എസ്. ആർ. ടി. സി. ബസ്സുകൾ ലാഭകരമായി സർവ്വീസ് നടത്തുന്ന അപൂർവ്വം റൂട്ടുകളിലൊന്നാണ് കൊട്ടിയൂർ വയനാട് ചുരം പാത.

കെ.എസ്ആർ. ടി. സി. ബസ്സുകൾ മാത്രം സർവ്വീസ് നടത്തുന്ന പാതയിൽ പഴകിയ ബസ്സുകൾ പിൻവലിച്ച് പുതിയ ബസ്സുകൾ അനുവദിക്കണമെന്ന് കേളകം കെ. എസ്. ആർ. ടി. സി. സംരക്ഷണ സമിതി പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവർഅധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137321/ksrtc)