---
title: "#drugs | മയക്കുമരുന്ന്‌ ഉപയോഗം; വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137322/drugs"
published_at: "2023-08-08T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1c217652f4_download_(29).jpeg"
keywords: []
---

# #drugs | മയക്കുമരുന്ന്‌ ഉപയോഗം; വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്

> **Lead Summary:** **കണ്ണൂർ** : മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്‌. വർധിക്കുന്ന മയക്കുമരുന്ന്‌ ഉപയോഗവും വിൽപ്പനയും തടയനാണ്‌ പൊലീസിന്റെ പദ്ധതി.

## Article Content

**കണ്ണൂർ** : മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്‌. വർധിക്കുന്ന മയക്കുമരുന്ന്‌ ഉപയോഗവും വിൽപ്പനയും തടയനാണ്‌ പൊലീസിന്റെ പദ്ധതി.

ഉപയോഗവും വിപണനവും ശ്രദ്ധയിൽപ്പെട്ടാൽ വിവരം പൊലീസിനെ വാട്ട്സ്ആപ്പ് മുഖേന അറിയിക്കാം. നർകോട്ടിക്‌ സെൽ എ സി പിയുടെ ഫോൺ നമ്പറായ 9497990135 ലേക്കാണ്‌ വിവരം അറിയിക്കേണ്ടത്‌. ഇതിന്‌ പ്രതിഫലം നൽകും. വിവരം തരുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ്‌ കമീഷണർ അജിത്‌ കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137322/drugs)