---
title: "#DirectorSiddique| സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു "
english_title: "Director Siddique"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137335/director-siddique"
published_at: "2023-08-08T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1d0e6a1d1b_download_(30).jpeg"
keywords: []
---

# #DirectorSiddique| സംവിധായകൻ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു 

> **Lead Summary:** ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഇതിനിടെ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കി.

## Article Content

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. ഇതിനിടെ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചത് രോഗാവസ്ഥ കൂടുതല്‍ ഗുരുതരമാക്കി.

ഇന്നലെ ഹൃദയാഘാതം കൂടി വന്നതോടെ നില വഷളാകുകയായിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. നിലവില്‍ എഗ്മോ സഹായത്തോടെയാണ് അമൃതാ ആശുപത്രിയില്‍ അദ്ദേഹമുള്ളത്. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. അതിന് ശേഷം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137335/director-siddique)