---
title: "#cpmworkers | വധശ്രമ കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു - പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം പ്രവർത്തകർ"
english_title: "CPM workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137350/cpm-workers"
published_at: "2023-08-08T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1dc745603a_Picsart_23-08-08_11-23-41-645.jpg"
keywords: []
---

# #cpmworkers | വധശ്രമ കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു - പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം പ്രവർത്തകർ

> **Lead Summary:** **മുഴക്കുന്ന്**: മുഴക്കുന്ന് പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം പ്രവർത്തകർ. വധശ്രമക്കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷൻ വളഞ്ഞത്. എന്നാൽ പ്രതികുതറി ഓടി രക്ഷപ്പെട്ടതാണെന്നാണ് പോലീസ് ഭാഷ്യം.

## Article Content

**മുഴക്കുന്ന്**: മുഴക്കുന്ന് പോലീസ് സ്റ്റേഷൻ വളഞ്ഞ് സിപിഎം പ്രവർത്തകർ. വധശ്രമക്കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷൻ വളഞ്ഞത്. എന്നാൽ പ്രതികുതറി ഓടി രക്ഷപ്പെട്ടതാണെന്നാണ് പോലീസ് ഭാഷ്യം.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പാലപ്പള്ളിയിൽ കഴിഞ്ഞ 14ന് ഉണ്ടായ സംഘർഷത്തെ തുടർന്ന് 308 വകുപ്പ് ചേർത്ത് ഏതാനും ബിജെപി പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തിരുന്നു.

കേസിൽ പ്രതിയായ അനിലിനെ ഇന്നലെ വൈകിട്ടാണ് മുഴക്കുന്ന് പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചത്. ജീപ്പിൽനിന്ന് ഇറക്കി സ്റ്റേഷനിലേക്കു കയറ്റുന്നതിനിടെ ഇയാൾ കുതറി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന്  പൊലീസ് പറയുന്നു.

അതേസമയം, പൊലീസും ബിജെപി പ്രവർത്തകരും ഒത്തുകളിച്ച് പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയെന്ന് ആരോപിചാണ് രാത്രി 9 മണി മുതൽ സ്റ്റേഷൻ വളഞ്ഞു സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്.

എന്നാൽ പ്രതിക്കെതിരെ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിഐ സന്തോഷ് കുമാർ പറഞ്ഞു 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137350/cpm-workers)