---
title: "#Manathana | മണത്തണയിലും തെരുവുനായ ശല്യം രൂക്ഷം - നടപടി വേണമെന്ന് പ്രദേശവാസികൾ"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137360/manathana"
published_at: "2023-08-08T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e03576064_Screenshot_2023-08-08-11-56-35-04_7352322957d4404136654ef4adb64504.jpg"
keywords: []
---

# #Manathana | മണത്തണയിലും തെരുവുനായ ശല്യം രൂക്ഷം - നടപടി വേണമെന്ന് പ്രദേശവാസികൾ

> **Lead Summary:** **പേരാവൂർ**: തെരുവുനായ അക്രമണങ്ങൾ രൂക്ഷമാകുന്ന വാർത്തകൾ നമ്മൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ധാരാളം കേൾക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് കണ്ണൂരിൽ മുഴപ്പിലങ്ങാടിൽ തെരുവുനായകളുടെ ആക്രമത്താൽ പിഞ്ചുകുഞ്ഞിന് പരിക്കുപറ്റിയിരുന്നു.

## Article Content

**പേരാവൂർ**: തെരുവുനായ അക്രമണങ്ങൾ രൂക്ഷമാകുന്ന വാർത്തകൾ നമ്മൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ധാരാളം കേൾക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് കണ്ണൂരിൽ മുഴപ്പിലങ്ങാടിൽ തെരുവുനായകളുടെ ആക്രമത്താൽ പിഞ്ചുകുഞ്ഞിന് പരിക്കുപറ്റിയിരുന്നു.

ഓട്ടിസം ബാധിതനായ മറ്റൊരു കുഞ്ഞ് അതിക്രൂരമായി കൊല്ലപ്പെട്ടിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പിന്നാലെ ഭയാനകമായ രീതിയിൽ തെരുവ് നായകൾ പാഞ്ഞടുക്കുന്നതും, ആക്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടതാണ്.

തളിപ്പറമ്പ് നഗരസഭ ഉൾപ്പെടെ തെരുവ് നായ ശല്യം രൂക്ഷമായതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു. വന്ധ്യകരണം ഉൾപ്പെടെയുള്ള നടപടികളുമായി അധികൃതർ മുന്നോട്ടു പോയിരുന്നു. ഇപ്പോഴിതാ പേരാവൂർ മണത്തണയിലും തെരുവ് നായകളുടെ ആക്രമണം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

മണത്തണ ടൗണിൽ തന്നെ വൈകുന്നേരം ആയാൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. വൈകുന്നേരം സ്കൂൾ വിട്ടതിനുശേഷം നിരവധി സ്കൂൾ കുട്ടികൾ കടന്നുപോകുന്ന ടൗൺ കൂടിയാണ് മണത്തണ.

നായയെ പേടിയാണെന്നും നായ ശല്യം കൂടുതലാണെന്നും ആണ് സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ പറയുന്നത്.എത്രയും വേഗം തന്നെ ഈ പ്രശ്നത്തിന്റെ പരിഹാരത്തിന് അധികൃതർ മുൻകൈയെടുക്കണം എന്നാണ് പ്രദേശവാസികളും അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137360/manathana)