---
title: "#thiruvananthapuram | സംസ്ഥാനത്ത് വിലക്കയറ്റം കുറവ് നിയന്ത്രിക്കാൻ വിപണിയിൽ ശക്തമായി ഇടപെടൽ നടത്തും: മന്ത്രി ജി ആർ അനിൽ"
english_title: "Strong intervention in the market will be done to control price rise in the# state:# Minister G R Anil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137363/strong-intervention-in-the-market-will-be-done-to-control-price-rise-in-the-state-minister-g-r-anil"
published_at: "2023-08-08T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1e27030e4f_download_(31).jpeg"
keywords: []
---

# #thiruvananthapuram | സംസ്ഥാനത്ത് വിലക്കയറ്റം കുറവ് നിയന്ത്രിക്കാൻ വിപണിയിൽ ശക്തമായി ഇടപെടൽ നടത്തും: മന്ത്രി ജി ആർ അനിൽ

> **Lead Summary:** **തിരുവനന്തപുരം**: രാജ്യത്തെ ഇതര സംസ്ഥാന​ങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആർ അനിൽ. രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും കൺസ്യൂമർ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിലക്കയറ്റം കുറവാണ്.

## Article Content

**തിരുവനന്തപുരം**: രാജ്യത്തെ ഇതര സംസ്ഥാന​ങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആർ അനിൽ. രാജ്യമെങ്ങുമുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായും കൺസ്യൂമർ സംസ്ഥാനമായ കേരളത്തേയും ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിലക്കയറ്റം കുറവാണ്.

വിലക്കയറ്റമുണ്ടാവുമ്പോൾ സർക്കാരിന് ചെയ്യാനാവുന്നത് വിപണിയിൽ ശക്തമായി ഇടപെടൽ നടത്തുകയെന്നതാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മികച്ച രീതിയിൽ വിപണി ഇടപെടൽ നടക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടൽ നടക്കുന്നില്ല. സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ 13 സാധനങ്ങൾ നൽകുന്നുണ്ട്. ടെണ്ടർ നടപടികളിൽ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137363/strong-intervention-in-the-market-will-be-done-to-control-price-rise-in-the-state-minister-g-r-anil)